ലക്നൗ : ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ ഇനി അറിയപ്പെടുക ക്ഷേത്രനഗരിയായ അയോദ്ധ്യയുടെ പേരിൽ . ഫൈസാബാദ് ജില്ലയെ അയോദ്ധ്യ എന്ന് പുനർനാമകരണം ചെയ്ത് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് റെയിൽ വേ സ്റ്റേഷന്റെ പേരും അയോദ്ധ്യ എന്ന് മാറ്റിയത് .
ഫൈസാബാദ് റെയിൽവേ ജംഗ്ഷന്റെ പേര് അയോദ്ധ്യ കന്റോൺമെന്റ് എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച വിവരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിൽ അറിയിച്ചത് .
2018 നവംബറിൽ ദീപാവലി ദിനത്തിലാണ് ഫൈസാബാദിനെ അയോദ്ധ്യ എന്ന് പുനർനാമകരണം ചെയ്തത് . ആ വർഷം ഒക്ടോബറിൽ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയിരുന്നു . 2018 ജൂണിൽ, മുഗൾസരായ് റെയിൽവേ സ്റ്റേഷൻ ദീൻ ദയാൽ ഉപാധ്യായയുടെ പേരിലും പുനർനാമകരണം ചെയ്തിരുന്നു
അസംഗഡ് , ആര്യഗഡ് ആക്കണമെന്നും , അലിഗഡ് ഹരിഗഡ് ആക്കണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ നിരവധി സംഘടനകൾ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.
Comments