ട്വന്റി20 ലോകകപ്പ്: ആദ്യജയം സ്വന്തമാക്കി ഓസ്‌ട്രേലിയ; ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ട്വന്റി20 ലോകകപ്പ്: ആദ്യജയം സ്വന്തമാക്കി ഓസ്‌ട്രേലിയ; ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 07:26 pm IST
FacebookTwitterWhatsAppTelegram

അബുദബി: 2021 ട്വന്റി20 ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറിൽ 118 റൺസെടുക്കാനേ കഴിഞ്ഞുളളൂ.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 35 റൺസെടുത്ത സ്റ്റീവൻ സ്മിത്ത് ആണ് ഓസീസ് നിരയിലെ ടോപ്പ് സ്‌കോറർ. ആറാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്‌റ്റോയിനിസ് -മാത്യൂസ് വെയ്ഡ് സഖ്യമാണ് ഓസീസിനെ വിജയതീരത്ത് എത്തിച്ചത്. മാർക്കസ് സ്‌റ്റോയിനിസ് 16 പന്തിൽ നിന്ന് 24 റൺസ് എടുത്ത് പുറത്താകാതെ നിന്നു. മാത്യൂസ് വെയ്ഡ് 10 പന്തിൽ നിന്ന് 15 റൺസുമെടുത്തു.

രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ഓസീസിന് നഷ്ടമായിരുന്നു. സംപൂജ്യനായിട്ടായിരുന്നു ഫിഞ്ചിന്റെ മടക്കം. 15 പന്തിൽ നിന്ന് 14 റൺസെടുത്ത വാർണറും അഞ്ചാം ഓവറിൽ മടങ്ങി. മിച്ചൽ മാർഷ് 11 റൺസും ഗ്ലെൻ മാക്‌സ് വെൽ 18 റൺസും എടുത്തു.

മദ്ധ്യനിരയിൽ തിളങ്ങിയ എയ്ഡൻ മർക്റാം നേടിയ 40 റൺസാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് മാന്യമായ സ്‌കോർ നൽകിയത്. മുൻനിര പാടെ തകർന്ന ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 4ന് 46 എന്ന നിലയിലായിരുന്നു. തുടർന്നാണ് മർക്റാമിനൊപ്പം ഹെയിന്റിച്ച് 13 റൺസും ഡേവിഡ് മില്ലർ 16 റൺസുമെടുത്ത് ടീമിന് റൺസ് മുന്നോട്ട് കയറ്റിയത്. വാലറ്റത്ത് റബാഡ നേടിയ 19 റൺസും നിർണ്ണായകമായി. മുൻ നിരയിൽ ഓപ്പണറും ദക്ഷിണാഫ്രിക്കൻ നായകനുമായ ബാവുമ(12), ഡീകോക്(7), വാൻഡെർ ഡ്യൂസെൻ(2) എന്നിവർ പെട്ടന്ന് പുറത്തായി. വാലറ്റത്ത് പ്രിട്ടോറിയോസ്(1) കേശവ് മഹാരാജ്(0) ആന്റീച്ച് നോർച്ചേ(2) എന്നിവർക്കും കാര്യാമായി ഒന്നും ചെയ്യാനായില്ല.

Tags: australiasouth africat-20 world cup
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies