കൊച്ചി : ദക്ഷിണകൊറിയയിലേക്ക് കാര്‍ഷികവൃത്തിയ്ക്കായി ഒഡെപെക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. കൊറിയൻ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമയുള്ള ഉള്ളിക്കൃഷിയ്ക്കായാണ് ആളുകളെ കൊണ്ടുപോകുന്നത്.
ആയിരം പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും ആദ്യഘട്ടത്തില്‍ നൂറുപേരെയാണ് അയയ്ക്കുന്നത്. 60 ശതമാനം പേര് സ്ത്രീകളായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട് . 1000-1500 ഡോളര്‍ വരെ (ഒരുലക്ഷം ഇന്ത്യൻ രൂപ) യാണ് മാസവേതനം .പത്താം ക്ലാസാണ് യോഗ്യത . 25നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം . ഇത് മൂന്നു വര്‍ഷം വരെ നീട്ടാം. മാസത്തില്‍ 28 ദിവസം ജോലി ഉണ്ടായിരിക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ജോലിസമയം. ജോലിസമയത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും. ഇംഗ്ലീഷില്‍ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ വേണമെന്നതിനാൽ കോവാക്സിന് എടുത്തവര്‍ക്ക് പോകാനാവില്ല. കോവിഷീല്‍ഡ് എടുത്തവര്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയിരിക്കണം
ദക്ഷിണകൊറിയയിലേക്ക് ഒഡെപെക് ആദ്യമായാണ് മാനേജിങ് ഡയറക്ടര്‍ കെ.എ.അനൂപ് പറഞ്ഞു. ഒഡെപെക് വെബ്സൈറ്റ് വഴിയോ [email protected] എന്ന മെയിലില്‍ ബയോഡാറ്റ അയച്ചോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി: -ഒക്ടോബര്‍ 27.
Comments