മലപ്പുറം : കൊണ്ടോട്ടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെന്ന് സംശയം. ഇതേ തുടർന്ന് 15 കാരനായ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിശദ വിവരങ്ങൾക്കായി കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് 15 കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. താടിയും മീശയും ഇല്ലാത്ത ആളാണ് ആക്രമിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അക്രമിയെ കണ്ടാൽ തിരിച്ചറിയുമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിരുന്നു. 21 കാരിയായ പെൺകുട്ടിയെയാണ് വിദ്യാർത്ഥി പീഡിപ്പിക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വാഴത്തോട്ടത്തിലൂടെ ഒറ്റയ്ക്ക് നടന്നുവരുന്നതിനിടെയായിരുന്നു പെൺകുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. തോട്ടത്തിൽ മറഞ്ഞിരിക്കുകയായിരുന്ന 15 കാരൻ പെൺകുട്ടിയെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു. എന്നാൽ പെൺകുട്ടി ഇത് ശക്തമായി ചെറുത്തു. തുടർന്ന് പെൺകുട്ടിയെ 15 കാരൻ കല്ലുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
Comments