ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താത്പര്യം പരിഗണിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു. ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണ്. കേരളത്തിലെ അധികൃതരുമായി തുടർച്ചയായി ആശയ വിനിമയം നടത്തുന്നുണ്ട്. അത് തുടരുമെന്നും സ്റ്റാലിൻ കത്തിൽ അറിയിച്ചു.
ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ കളക്ടർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനം ആവശ്യപ്പെട്ടത് പ്രകാരം പരമാവധി ജലം വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇന്ന് രാവിലെ എട്ട് മുതൽ വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യൂസെക്സ് ആക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഇന്ന് രാത്രി 137.80 ആണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് 29ന് രാവിലെ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഡാം തുറക്കുന്നതിന് മുൻപായുള്ള എല്ലാ മുൻകരുതലുകളും സംസ്ഥാനം സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
Wrote to @CMOKerala Thiru @vijayanpinarayi expressing concern over the recent floods and extending TN's help by all possible means.
With reference to MullaiPeriyar Dam, I've assured him that TN govt will ensure that interests of both states and our people are well safeguarded. pic.twitter.com/2JoTUWmxx7
— M.K.Stalin (@mkstalin) October 27, 2021
Comments