പനാജി : വരും ദശകങ്ങളിലും ഭാരതീയ ജനതാപാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിഷേധ്യ ശക്തിയായി തുടരുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറഞ്ഞു. ഗോവ സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. പതിറ്റാണ്ടുകളോളം ബിജെപിയുമായി പ്രതിപക്ഷപാർട്ടികൾക്ക് പോരാടേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കൺസൾട്ടൻസി സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ (ഐപിസി) തലവനായ പ്രശാന്ത് കിഷോർ വ്യക്തമാക്കി.
വരും ദശകങ്ങളിലെ ബിജെപിയുടെ ശക്തമായ സാന്നിധ്യംപ്രവചിക്കുന്നതിനിടെ,പ്രവചിക്കുന്നതിനിടെ രാഹുൽ ഗാന്ധി ഒരു മായാലോകത്താണെന്ന് ചൂണ്ടിക്കാണിക്കാനും പ്രശാന്ത് കിഷോർ തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തി ക്ഷയിക്കുന്നത് വരെ മാത്രമാവും ബിജെപിയുടെ ശക്തിയെന്നാണ് രാഹുൽ കരുതുന്നത്. എന്നാൽ അതല്ല. കോൺഗ്രസിന് ആദ്യ 40 വർഷം
രാഹുലിന്റെ ചിന്താഗതി തന്നെയാണ് കോൺഗ്രസ് പൊതുവായി പുലർത്തുന്നത്. എന്നാൽ നരേന്ദ്രമോദി പിൻവാങ്ങിയാലും ബിജെപി കരുത്തോടെ നിലനിൽക്കുമെന്നതാണ് യാഥാർത്ഥ്യമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു
Comments