അഡ്വാൻസായി 50 കോടി നൽകണം: മരക്കാർ തീയേറ്റർ റിലീസിന് നിബന്ധനകളുമായി ആന്റണി പെരുമ്പാവൂർ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഡ്വാൻസായി 50 കോടി നൽകണം: മരക്കാർ തീയേറ്റർ റിലീസിന് നിബന്ധനകളുമായി ആന്റണി പെരുമ്പാവൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 05:14 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ആരാധകരും തീയേറ്റർ ഉടമകളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യാൻ ആലോചിക്കുന്നതായി ആന്റണി പെരുമ്പാവൂർ നേരത്തെ അറിയിച്ചിരുന്നു. ഇത് തീയേറ്റർ ഉടമകളെ ആശങ്കയിലാക്കിയിരുന്നു. ഇപ്പോഴിതാ മരക്കാർ തീയേറ്റർ റിലീസ് ചെയ്യുന്നതിന് നിബന്ധനകളുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.

തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന പക്ഷം ഒടിടി റിലീസ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചു. തനിക്ക് തീയേറ്ററുകളിൽ നിന്നും 50 കോടി രൂപ വേണം. അതോടൊപ്പം സിനിമ തീയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഒരോ തീയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭ വിഹിതം നൽകണം എന്നിങ്ങനെയാണ് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ.

ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ ഫിലിം ചേംബർ തീയേറ്റർ ഉടമകളെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്രയധികം പണം നൽകാൻ സാധിക്കില്ലെന്നാണ് പല തീയേറ്റർ ഉടമകളും അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ തീയേറ്റർ ഉടമകളുടെ അടിയന്തര യോഗം നാളെ ചേരും.

ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കല്യാണി പ്രിയദർശനും എത്തിയിരുന്നു. ആന്റണി പെരുമ്പാവൂർ ദേശീയ അവാർഡിന്റെ സന്തോഷം അറിയിച്ച പോസ്റ്റ് പങ്കുവെച്ചായിരുന്നു കല്യാണിയുടെ പോസ്റ്റ്. എല്ലാവരും ആഗ്രഹിക്കുന്നത് പോലെ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യൂ എന്നാണ് കല്യാണി പ്രിയദർശൻ ട്വിറ്ററിൽ കുറിച്ചത്.

Tags: antony perumbavoor
Share
Tweet
SendShare

More News from this section

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

Latest News

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies