ടച്ച് സ്‌ക്രീൻ കണ്ടുപിടിച്ച ആളെ കൈയ്യിൽ കിട്ടിയാൽ എന്ത് ചെയ്യും ? കാണാം വേൾഡ് ഓഫ് ഇൻവെൻഷൻ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ടച്ച് സ്‌ക്രീൻ കണ്ടുപിടിച്ച ആളെ കൈയ്യിൽ കിട്ടിയാൽ എന്ത് ചെയ്യും ? കാണാം വേൾഡ് ഓഫ് ഇൻവെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 10:05 am IST
FacebookTwitterWhatsAppTelegram

സ്മാർട്ട് ഫോണുകൾ കൈവശമില്ലാത്തവർ നമുക്കിടയിൽ വിരളമായിരിക്കും. സാങ്കേതിക വിദ്യയുടെവളർച്ച നമുക്ക് നൽകിയ ഏറ്റവും വലിയ ഒരു സമ്മാനമായി സ്മാർട്ട് ഫോണുകളെ കണക്കാക്കാം. ഇത്തരം ഫോണുകളുടെയും,സ്മാർട്ട് കമ്പ്യൂട്ടറുകളുടെയുമെല്ലാം കണ്ടുപിടിത്തത്തിന് കാരണമായത് ടച്ച് സ്‌ക്രീൻ സാങ്കേതിക വിദ്യയുടെ ആവിർഭാവമാണ്. ടച്ച് സ്‌ക്രീനുകളുടെ കണ്ടുപിടിത്തം എങ്ങിനെയെന്നാണ് ഈ ആഴ്ചത്തെ വേൾഡ് ഓഫ് ഇൻവെൻഷൻസിൽ നാം പരിശോധിക്കുന്നത്.

കീബോർഡിന്റെയോ മൗസിന്റെയോ സഹായമില്ലാതെ കൈ കൊണ്ട് തൊട്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന സ്‌ക്രീനുകളാണ് ടച്ച് സ്‌ക്രീനുകൾ. കമ്പ്യൂട്ടർ രംഗത്തെ നൂനത വികാസമെന്നാണ് ഇത്തരം സ്‌ക്രീനുകളെ വിശേഷിപ്പിക്കാറ്. ടച്ച് സ്‌ക്രീനുകളുടെ ആവിർഭാവം കമ്പ്യൂട്ടറുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആളുകളെ പ്രാപ്തരാക്കി.

സാങ്കേതി രംഗത്ത് ബഹുദൂരം മുന്നേറിയ അമേരിക്കയാണ് ടച്ച് സ്‌ക്രീൻ സാങ്കേതിക വിദ്യയുടെ ഉത്ഭവ കേന്ദ്രം. 1971 ലായിരുന്നു ഇത്. ഡോ. സാംഹേഴ്സ്റ്റ് ആയിരുന്നു ഈ അത്ഭുതകരമായ കണ്ടുപിടിത്തത്തിന് പിന്നിൽ.  പ്രശസ്ത കമ്പനിയായ എലോ ഗ്രാഫിക്സിന്റെ പത്ത് സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. നിരവധി കണ്ടുപിടിത്തങ്ങൾക്ക് വേദിയായ അമേരിക്കയിൽ ടച്ച് സ്‌ക്രീനിന്റെ വരവ് വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്.

1971ൽ കെന്റുക്കി സർവ്വകലാശാലയിൽ അദ്ധ്യാപകനായിരിക്കെയാണ് ഹേഴ്സ്റ്റ് ടച്ച് സ്‌ക്രീനുകൾ നിർമ്മിച്ചത്. ആദ്യമായി അദ്ദേഹം നിർമ്മിച്ച സ്‌ക്രീനിന് എലോഗ്രാഫ് എന്നാണ് പേര് നൽകിയിരുന്നത്. സുതാര്യമായ ആധുനിക ടച്ച് സ്‌ക്രീനിന്റെ നിർമ്മാതാവും അദ്ദേഹമാണ്. 1974 ലായിരുന്നു അദ്ദേഹം സുതാര്യമായ ടച്ച് സ്‌ക്രീനുകൾ കണ്ടുപിടിച്ചത്.

അന്ന് വരെ അമേരിക്കയിൽ മാത്രം ഒതുങ്ങിയിരുന്ന ടച്ച്സ്‌ക്രീൻ സാങ്കേതിക വിദ്യയെക്കുറിച്ച് ലോകം അറിഞ്ഞത് 1977 ലായിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ടച്ച് സ്‌ക്രീൻ സാങ്കേതിക വിദ്യയായ ഫൈവ് വയർ റെസിസ്റ്റിംഗ് ടെക്നോളജിയുടെ പേറ്റന്റ് എലോഗ്രാഫിക്സ് നേടിയത് ഇതേ വർഷമായിരുന്നു. ഇതോടെ ഈ സാങ്കേതിക വിദ്യ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തി. കമ്പനിയുടെ പ്രചാരം വർദ്ധിച്ചതോടെ എലോഗ്രാഫിക്സ് എന്ന പേര് മാറ്റി എലോ ടച്ച് സിസ്റ്റംസ് എന്നാക്കി.

ലോകമെമ്പാടും ടച്ച് സ്‌ക്രീൻ സാങ്കേതിക വിദ്യ വ്യാപിച്ചതോടെ ഇത്തരം സ്‌ക്രീനുകൾ ഉപയോഗിച്ചുള്ള കമ്പ്യൂട്ടറുകൾ ധാരളമായി പുറത്തിറക്കാൻ ആരംഭിച്ചു. ഇതോടെ കമ്പ്യൂട്ടറുകൾ കൂടുതൽ ഉപഭോക്തൃസൗഹൃം ആകുകയും ഇത് വഴി കൂടുതൽ പ്രചാരം ലഭിക്കുകയും ചെയ്തു.ക്രമേണ ഇത് ടാബുകളുടെയും ടച്ച് സ്‌ക്രീൻ മൊബൈലുകളുടെയും ആവിർഭാവത്തിന് വഴിവെച്ചു. ടച്ച് സ്‌ക്രീനുകൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെ മൊബൈൽ ഫോണുകളുടെ പ്രചാരം വർദ്ധിക്കാനും ആരംഭിച്ചു. ഇന്ന് കമ്പ്യൂട്ടറുകളെക്കാൾ കൂടുതൽ ടച്ച് സ്‌ക്രീൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് മൊബൈൽ ഫോണുകളിലാണ്.

Tags: america
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies