അൻസി കബീർ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ? പോകാനുള്ള സമയമായെന്ന് മരിക്കുന്നതിനു മുൻപ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ അറംപറ്റിയ പോലെ; വിങ്ങലായി മുൻ മിസ് കേരളയുടെ മരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൻസി കബീർ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ? പോകാനുള്ള സമയമായെന്ന് മരിക്കുന്നതിനു മുൻപ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ അറംപറ്റിയ പോലെ; വിങ്ങലായി മുൻ മിസ് കേരളയുടെ മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 01:35 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുൻ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണം സുഹൃത്തുക്കളെയും ബന്ധുക്കളെയും നടുക്കിയിരിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഇവർ യാത്ര ചെയ്തിരുന്ന കാർ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരണത്തിലേയ്‌ക്കുള്ള യാത്രയ്‌ക്ക് മുൻപ് അൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ അറംപറ്റിയതു പോലെയായി എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

‘പോകാനുള്ള സമയമായി’ എന്നാണ് അൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. യാത്രയ്‌ക്കായി പോയ സ്ഥലത്തെ ഒരു വീഡിയോ പങ്കുവെച്ചപ്പോഴാണ് അൻസി കബീർ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. മുൻ മിസ് കേരളയുടെ മരണത്തിനു ശേഷം മരണം അവർ മുൻകൂട്ടി കണ്ടിരുന്നോ എന്നാണ് ആളുകൾ പ്രതികരിക്കുന്നത്.

ഫോർട്ട് കൊച്ചിയിൽ നിന്നും ഡിജെ പാർട്ടി കഴിഞ്ഞ മടങ്ങവെയാണ് അൻസി കബീറും അഞ്ജന ഷാജനും വാഹനാപകടത്തിൽ പെട്ടത്. ഇവരോടൊപ്പം സുഹൃത്തുക്കളായ മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവരും കാറിൽ ഉണ്ടായിരുന്നു. പാർട്ടി കഴിഞ്ഞ് തൃശൂരിലേയ്‌ക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ വച്ചായിരുന്നു അപകടം.

അർധരാത്രിയോടെ പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മുന്നിലെ ബൈക്കിനെ മറികടക്കുന്നതിനിടെ കാർ ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. അൻസിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതിൽ അബ്ദുൾ റഹ്മാനാണ് കാർ ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. മുഹമ്മദ് ആഷിഖിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: MISS KERALA 2019ANSI KABIRINSTAGRAM POST
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies