ഗ്ലാസ്‌ഗോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് പഞ്ചാമൃത കർമ്മപദ്ധതിയുടെ പ്രഖ്യാപനം.നരേന്ദ്രമോദി നടത്തിയത് ആഗോള പരിസ്ഥിതി സംരക്ഷണത്തിൽ ഭാരതം ലോകത്തെ മുന്നിൽ നിന്നും നയിക്കുമെന്ന സന്ദേശം ലോകവേദിയിൽ ആഗോള കൂട്ടായ്മയ്‌ക്കായുള്ള ആഹ്വാനമാണ് നരേന്ദ്രമോദി പുറപ്പെടുവിച്ചത്.
വേദമന്ത്രം ഉദ്ധരിച്ച പ്രധാനമന്ത്രി പൗരാണിക കാലം മുതൽ ഭാരതം നൽകുന്നത് ഒരുമിച്ച് നടക്കാനും ഒരുമിച്ച് സംവദിക്കാനുമുള്ള സന്ദേശത്തെ ഉയർത്തിക്കാട്ടി. ലോകത്തിന് സുഖംവരട്ടെ എന്ന പ്രാർത്ഥന ആയിരത്താണ്ടുകളായി ചൊല്ലുന്ന രാജ്യമാണ് തങ്ങളുടേത്. പരിസ്ഥിതി സംരക്ഷണം ഇന്ത്യയുടെ ആത്മമന്ത്രമെന്ന് നരേന്ദ്രമോദി ഗ്ലാസ്‌ഗോ വേദിയിൽ പ്രഖ്യാപിച്ചപ്പോൾ ഈ കാലഘട്ടത്തിന്റെ ഉണർത്തുപാട്ടായി ലോകം അത് സശ്രദ്ധം കേട്ടിരുന്നു.
പാരീസിൽ നടന്ന 2015ലെ പരിസ്ഥിതി ഉച്ചകോടി തനിക്ക് വെറുമൊരു സമ്മേളനമായി രുന്നില്ല. അത് ഒരു വികാരമായിരുന്നു. ലോകനന്മയ്‌ക്കായുള്ള ഉത്തരവാദിത്തമായി താനത് ഏറ്റെടുത്തു. ലോകത്തെ ജനസംഖ്യയുടെ 17 ശതമാനമുള്ള നാടായിട്ടും കാർബൺ പുറത്തുവിടുന്ന ശതമാനം കേവലം 5 മാത്രമാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ഞങ്ങളുടെ രാജ്യം സ്വന്തം ഉത്തരവാദിത്ത്വം ഗൗരവപൂർവ്വം നിറവേറ്റുകയാണ്. എനിക്ക് അഭിമാനമുണ്ട്. ഇത്രയേറെ ജനസഖ്യയുള്ള നാട് നിരവധി പേരുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ പരിശ്രമി ക്കുകയാണ്. ലോകനന്മയ്‌ക്കായി പരിസ്ഥിതി അനുകൂലമായി ജീവിതശൈലിയെ മാറ്റാൻ രാത്രിയും പകലും പ്രവർത്തിക്കുകയാണ്.
ഞാനിന്ന് നിങ്ങൾക്കുമുന്നിൽ നിൽക്കുന്നത് ഭാരതം മുന്നേറുന്ന മാർഗ്ഗങ്ങളുടെ വിശദമായ റിപ്പോർട്ടുമായിട്ടാണ്. എന്റെ വാക്കുകൾ കേവലം പ്രസംഗമല്ല മറിച്ച് ഭാവിതലമു റയ്‌ക്കായുള്ള ഉജ്ജ്വലമായ ജയഘോഷമാണ്. കാരണം ഭാരതം ഇന്ന് പുനരുപയോഗക്ഷമമായ ഊർജ്ജമേഖലയിലേക്ക് അതിവേഗം മാറുന്നു. ആ മേഖലയിൽ ഒന്നാം സ്ഥാനത്താണ് ഞങ്ങളിന്ന്. ഇന്ത്യയുടെ റെയിൽവേയാണ് ഇന്ന് ലോകത്തിൽ ഏറ്റവുമധികം ജനങ്ങളെ വഹിക്കുന്നു. റെയിൽവേയുടെ ഊർജ്ജ ഉപയോഗം 2030 ആകുമ്പോഴേക്കും നെറ്റ് സീറോ എന്ന ലക്ഷ്യം പൂർത്തിയാക്കുമെന്ന് അറിയിക്കുകയാണ്. ഈ പരിശ്രമത്തിലൂടെ വർഷത്തിൽ 60 ദശലക്ഷം ടൺ കാർബൺ പുറന്തള്ളലിലാണ് കുറവ് വന്നിരിക്കുന്നത്.
സൗരോർജ്ജമേഖലയിൽ വലിയൊരു വിപ്ലവമായി ആഗോള സൗരോർജ്ജ കൂട്ടായ്മയെന്ന ആശയം ഞങ്ങളാണ് മുന്നോട്ട് വെച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ഫലപ്രദമായി തടയാനാകുന്ന സംവിധാനങ്ങളുടെ കൂട്ടായ്മയും ഉണ്ടാക്കി. കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടിയുടെ ആദ്യഘട്ടമാണിത്.
ഞാനിന്ന് ലോകത്തിന് മുന്നിൽ ഒരു വാചകം വിശദീകരിക്കാൻ ആഗ്രഹിക്കുന്നു. ആ വാക്ക് ലോകത്തിന് ഒരു മൂലമന്ത്രമാകുമെന്ന് ഉറപ്പാണ്. ഇംഗ്ലീഷിലെ ലൈഫ് എന്ന നാലക്ഷരമുള്ള വാക്കാണത്. അതിനെ വിപുലീകരിച്ചാൽ ലൈഫ് സ്റ്റൈൽ ഫോർ എൻവറോൺമെന്റ് എന്നാകൂം. ഇതിനർത്ഥം ഇന്നത്തെ ലോകം തങ്ങളുടെ ജീവിത ശൈലി അപ്പാടെ മാറ്റാൻ തയ്യാറാകാത്തിടത്തോളം കാലവസ്ഥാ വ്യതിയാനത്തിൽ ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാകില്ലെന്നതാണ്. ഭാരതം 2030ഓടെ നാട്ടിലെ ഊർജ്ജ ഉപയോഗത്തിന്റെ 50 ശതമാനവും പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറുമെന്നതാണ്. 2030ഓടെ കാർബൺ പുറന്തള്ളുന്ന കാര്യത്തിൽ ഒരു ദശലക്ഷം ടൺ അടിയന്തിരമായി കുറയ്‌ക്കാനാണ് ഭാരതത്തിന്റെ ലക്ഷ്യം.
ലോകം മുഴുവൻ പോരാടുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ അഞ്ചു കാര്യങ്ങളിലൂന്നിയ കർമ്മപദ്ധതി ഭാരതം മുന്നോട്ട് വെച്ചതാണ് ഗ്ലാസ്‌ഗോയിലെ ഇന്ത്യ നടത്തിയ സുപ്രധാന ഇടപെടൽ. ആ കർമ്മപദ്ധതിയെ പഞ്ചാമൃതമെന്നാണ് ഞങ്ങൾ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. അതിലൊന്നാമത്തേത് പാരമ്പര്യേതര ഊർജ്ജോപയോഗം 500 ജിഗാവാ ട്ടാക്കി മാറ്റുമെന്നതാണ്. രണ്ടാമത്തേത് ഇന്ത്യയുടെ 50 ശതമാനം ഊർജ്ജ ഉപയോഗവും പാരമ്പര്യേതര ഊർജ്ജത്താൽ പൂർത്തിയാക്കും.മൂന്നാമതായി കാർബൺ പുറത്തുവിടുന്നതിൽ ഒരു ദശലക്ഷം ടണ്ണിന്റെ കുറവ് വരുത്തും. നാലാമതായി സാമ്പത്തിക മേഖലയിലെ കാർബൺ ഉപയോഗം 45ശതമാനമാക്കി കുറയ്‌ക്കും.
2070ഓടെ ഭാരതം സമ്പൂർണ്ണ കാർബൺ മുക്തരാജ്യമാകുമെന്ന പ്രഖ്യാപനമാണ് നരേന്ദ്രമോദി നടത്തിയത്. പാരീസ് ഉച്ചകോടിക്ക് ശേഷം ഭാരതം നടപ്പാക്കിയ സൗരോർജ്ജരംഗത്തെ വിപ്ലവം ലോകം അത്ഭുതത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. അതേ ലോകം നരേന്ദ്ര മോദിയുടെ വാക്കുകളെ ഏറെ ഗൗരവത്തോടെ തന്നെ കാണുന്നു. അവർ ഗ്ലാസ്‌ഗോയിലും കയ്യടിക്കുകയാണ്. ഭാരതം മുന്നിൽ നിന്ന് നയിക്കുകയാണ് ലോകത്തിന്റെ നന്മയ്‌ക്കായി. കാലാവസ്ഥാ വ്യതിയാനം മാനവരാശിയെ തുടച്ചുനീക്കാതിരിക്കാൻ ഭാരതം














