കോപ്26:വനനശീകരണം 2030ഓടെ പൂർണമായും തടയും; പ്രതിജ്ഞയുമായി നൂറിലധികം രാജ്യങ്ങൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോപ്26:വനനശീകരണം 2030ഓടെ പൂർണമായും തടയും; പ്രതിജ്ഞയുമായി നൂറിലധികം രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 08:15 pm IST
Facebook
Twitter
WhatsAppTelegram

ഗ്ലാസ്‌ഗോ: 2030ഓടെ വനനശീകരണം തടയുമെന്ന് കോപ് 26 ഉച്ചകോടിയിൽ പ്രതിജ്ഞ ചെയ്ത് നൂറിലധികം രാജ്യങ്ങൾ. പൊതു-സ്വകാര്യ ധനസമാഹരണത്തിലൂടെ 19 ബില്യൺ ഡോളർ ഉപയോഗിച്ച് വനനശീകരണം തടയുമെന്നും വനങ്ങൾ സംരക്ഷിക്കുമെന്നും രാജ്യങ്ങൾ പ്രതിജ്ഞ ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് ഗ്ലാസ്ഗോവിൽ നടന്ന കോപ് 26 കാലാവസ്ഥാ ഉച്ചകോടിയിലാണ് വിവിധ രാജ്യങ്ങൾ സംയുക്ത പ്രസ്താവന നടത്തിയത്. ബ്രസീൽ, റഷ്യ, ഇന്തോനേഷ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കൾ പ്രസ്താവനയെ പിന്തുണച്ചു. ആഗോളതലത്തിലെ 85 ശതമാനം വനപ്രദേശങ്ങളും അടങ്ങിയിരിക്കുന്ന രാജ്യങ്ങളാണിത്. പ്രസ്താവന പ്രകാരം ലോകത്തിലെ 33 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി സംരക്ഷിക്കപ്പെടുമെന്നാണ് കണക്ക്.

പ്രകൃതിയുടെ അധികാരിയെന്ന നിലയിലുള്ള മനുഷ്യന്റെ ഇടപെടലുകളാണ് നൂറ്റാണ്ടുകളായി തുടരുന്നത്. പ്രകൃതിയെ ഭരിക്കുന്ന മനുഷ്യരാശിയുടെ ചരിത്രത്തിന് അവസാനം കുറിക്കുകയും പ്രകൃതിയുടെ സംരക്ഷകനായി മാറുന്നതിലേക്ക് നയിക്കുന്നതുമാണ് ഈ ഉടമ്പടിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു.

അന്തരീക്ഷത്തിലെ മുപ്പത് ശതമാനത്തോളം കാർബൺ ഡൈ ഓക്‌സൈഡിനെ ആഗിരണം ചെയ്യാൻ വനഭൂമിക്ക് സാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് ഭീഷണിയാകുന്ന അന്തരീക്ഷത്തിലെ പല പുറന്തള്ളലുകളെയും ഇത്തരത്തിൽ ആഗിരണം ചെയ്ത് നിർവീര്യമാക്കാൻ വനസമ്പത്തിന് കഴിയുമെന്ന് വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുണ്ട്. 2020ൽ മാത്രം 2,58,000 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് വനനശീകരണത്തിലൂടെ ലോകത്തിന് നഷ്ടപ്പെട്ടതെന്നും വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. യുകെ സ്ഥിതി ചെയ്യുന്ന ഭൂവിസ്തൃതിയേക്കാൾ അധികം വരുമിത്.

Tags: COP26 summitCOP26
Share
Tweet
SendShare

More News from this section

ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

Latest News

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies