മഹാത്മാ ഗാന്ധിയെ ആദരിച്ച് ബ്രിട്ടൺ; നാണയവും ഗോൾഡ് ബോണ്ടുകളും പുറത്തിറക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഹാത്മാ ഗാന്ധിയെ ആദരിച്ച് ബ്രിട്ടൺ; നാണയവും ഗോൾഡ് ബോണ്ടുകളും പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 01:59 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ : രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരവുമായി ബ്രിട്ടൺ. മഹാത്മാഗാന്ധിയുടെ പേരിൽ പുതിയ നാണയമാണ് ബ്രിട്ടൺ പുറത്തിറക്കിയത്. 5 പൗണ്ടിന്റെ നാണയം പുറത്തിറക്കുന്ന ചടങ്ങ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് നടന്നത്.ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ 75-ാം വർഷത്തോടനുബന്ധിച്ചാണ് നാണയം പുറത്തിറക്കിയത്.

നാണയ ശേഖരണത്തിന് ഉപയോഗിക്കാൻ കൂടി ഉദ്ദേശിച്ചുള്ള വിവിധ വലിപ്പത്തിലുള്ള നാണയങ്ങളും പുറത്തിറക്കി. സ്വർണ്ണവും വെള്ളിയും ചേർത്തുള്ള നാണയത്തിൽ താമരയും മഹാത്മാ ഗാന്ധിയുടെ ചിത്രവും കൊത്തിയിട്ടുണ്ട്. അതിനൊപ്പം എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാത്മാ ഗാന്ധിയുടെ പ്രസിദ്ധമായ വാചകവും ആലേഖനം ചെയ്തിട്ടുണ്ട്. ഹീനാ ഗ്ലോവറാണ് നാണയം രൂപകൽപ്പന ചെയ്തത്.

ആദ്യമായാണ് ബ്രിട്ടനിലെ ഔദ്യോഗിക നാണയത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യപ്പെടുന്നത്. ഇന്ത്യയും ബ്രിട്ടണും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നാണയത്തിനൊപ്പം ദീപാവലിയോടനുബന്ധിച്ച് ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്ന ചടങ്ങുകളും നടന്നു. ഇന്ത്യൻ ദേവതയായ മഹാലക്ഷ്മിയെ ആലേഖനം ചെയ്ത സ്വർണ്ണക്കട്ടികളും പൊതുലേലത്തിനും വിൽപ്പനയ്‌ക്കായും ബ്രിട്ടനിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് ബ്രിട്ടന്റെ റോയൽ മിന്റ് ചുമതല വഹിക്കുന്ന ഇന്ത്യൻ വംശജനായ യുകെ ചാൻസലർ ഋഷി സുനക് അറിയിച്ചു.

Tags: coin
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies