കാണുമ്പോൾ തന്നെ കൊതി വരുന്നുണ്ടോ ? നാവിൽ കപ്പലോടിക്കാൻ വെള്ളം നിറയ്ക്കുന്ന കോൽ ഐസിന്റെ ചരിത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാണുമ്പോൾ തന്നെ കൊതി വരുന്നുണ്ടോ ? നാവിൽ കപ്പലോടിക്കാൻ വെള്ളം നിറയ്‌ക്കുന്ന കോൽ ഐസിന്റെ ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 07:09 pm IST
FacebookTwitterWhatsAppTelegram

10 പൈസയ്‌ക്കും, അഞ്ച് പൈസയ്‌ക്കുമൊക്കെ കോൽ ഐസ് വാങ്ങികഴിച്ച കഥ മുതിർന്നവരിൽ നിന്നും കേൾക്കാൻ വിധിക്കപ്പെട്ടവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. ഒരു തരത്തിൽ പറഞ്ഞാൽ ഏവരെയും ഗൃഹാതുരത നിറഞ്ഞ കുട്ടിക്കാലത്തെ ഒർമ്മകളിലേക്ക് കൊണ്ടുപോകുന്ന പ്രധാന വസ്തുവാണ് ഇത്തരം ഐസുകൾ. ചോക്കോ ബാറുകളും ഐസ്‌ക്രീമും ഉൾപ്പെടെ വിപണി കീഴടക്കിയിട്ടും ഇപ്പോഴും ഐസിനോടുള്ള പ്രിയം ആളുകൾക്ക് കുറഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായ കോൽ ഐസിന്റെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ഈ ആഴ്ചത്തെ വേൾഡ് ഓഫ് ഇൻവെൻഷൻസിൽ പരിചയപ്പെടുന്നത്.

വടിയിൽ ഘടിപ്പിച്ചിരിക്കുന്ന പല വർണങ്ങളിലുള്ള മധുരമുള്ള ഐസുകളാണ് കോൽ ഐസുകൾ. ഇന്ന് ആളുകൾക്കിടയിൽ പ്രിയങ്കരമായ ഇത്തരം ഐസുകളുടെ നിർമ്മാണം തികച്ചും യാദൃശ്ചികമാണെന്നാണ് പറയപ്പെടുന്നത്. പല കണ്ടുപിടിത്തങ്ങൾക്കും സാക്ഷിയായ അമേരിക്കയിലാണ് കോൽ ഐസിന്റെയും ഉത്ഭവം.

അമേരിക്കക്കാരനായ ഫ്രാങ്ക് എപ്പേഴ്‌സൺ ആണ് കോൽ ഐസ് കണ്ടുപിടിച്ചത്. 1905 ലായിരുന്നു ഇത്. കേവലം 11 വയസ്സുമാത്രമായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം . അന്ന് കാലത്ത് അമേരിക്കയിൽ ഏറെ പ്രചാരമുണ്ടായിരുന്ന സോഡാപ്പൊടി വെള്ളത്തിൽ ചേർത്തുകൊണ്ടുള്ള പാനീയമായിരുന്നു കോൽഐസുകളുടെ നിർമ്മാണത്തിന് ആധാരം.

ഒരിക്കൽ രാത്രി സോഡാപ്പൊടി ഉപോയഗിച്ചുള്ള പാനീയം കുടിയ്‌ക്കാനായി എടുത്ത അദ്ദേഹം, അത് കുടിയ്‌ക്കാതെ ജനാലയ്‌ക്ക് അരികിൽ തന്നെ വെച്ചു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ഗ്ലാസിനുള്ളിൽ തണുത്തുറഞ്ഞ് കിടക്കുന്ന പാനീയമാണ് അദ്ദേഹം കണ്ടത്. ഇളക്കാനായി എടുത്ത ചെറിയ കമ്പ് എടുത്തു മാറ്റാതെയായിരുന്നു എപ്പേഴ്‌സൺ പാനീയം ഗ്ലാസിൽ സൂക്ഷിച്ചിരുന്നത്. രാവിലെ ആയപ്പോഴേക്കും പാനീയം എല്ലാം തണുത്തുറഞ്ഞ് ആ കോലിൽ പറ്റിപ്പിടിച്ചിരിക്കും. രാത്രിയിലുണ്ടായ കൊടും തണുപ്പായിരുന്നു പാനീയം തണുത്തുറയാൻ കാരണം ആയത്.
ഉടൻ തന്നെ എപ്പേഴ്‌സൺ അത് സ്‌കൂളിലേക്ക് കൊണ്ടുപോയി തന്റെ കൂട്ടുകാരെ കാണിച്ചു.

എന്നാൽ പാനീയം തണുത്തുറഞ്ഞത് അത്ഭുതമായി മാത്രം കണ്ട എപ്പേഴ്‌സൺ അതേക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഒന്നും നടത്താതെ തന്റെ പഠനത്തിലും മറ്റ് കാര്യങ്ങളിലുമായി മുഴുകി.എന്നാൽ പിന്നീട് 18 വർഷങ്ങൾക്ക് ശേഷം അദ്ദേഹം അപ്രതീക്ഷിതമായുണ്ടായ ആ പ്രതിഭാസത്തെക്കുറിച്ച് ഓർക്കുകയായിരുന്നു. അങ്ങിനെ അദ്ദേഹം ഐസുകളുടെ നിർമ്മാണത്തിലേക്ക് കടന്നു. മാസങ്ങൾക്കുള്ളിൽ തന്നെ ശ്രമം വിജയകരമായതോടെ 1923 ൽ അദ്ദേഹം പേറ്റന്റിനായി അപേക്ഷിച്ചു.

എപ്‌സൈൽ എന്നായിരുന്നു അദ്ദേഹം പുറത്തിറക്കിയ ഐസുകളുടെ പേര്. ആദ്യം പരിസരങ്ങളിൽ മാത്രമായിരുന്നു എപ്പേഴ്‌സൺ തന്റെ ഐസ് വിറ്റിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചതോടെ മറ്റിടങ്ങളിൽ നിന്നും അദ്ദേഹത്തെ തേടി ആവശ്യക്കാർ എത്തി. ഇതോടെ ഐസിന്റെ ഉത്പാദനും, വിതരണവും കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു.

പ്രാചാരം വർദ്ധിച്ചതോടെ അദ്ദേഹം ഐസിന്റെ പേര് എപ്‌സൈൽ എന്നതിൽ നിന്നും പോപ്‌സൈൽ എന്നാക്കി മാറ്റി. ഇത് ഐസിന്റെ പ്രചാരം അന്താരാഷ്‌ട്ര തലത്തിൽ വ്യാപിക്കുന്നതിലേക്ക് വഴിവെച്ചു. ഇതോടെ കൂടുതൽ കമ്പനികൾ ഐസുകളുടെ നിർമ്മാണത്തിലേക്കും വിൽപ്പനയിലേക്കും തിരിഞ്ഞു. ഐസുകളുടെ വിൽപ്പന മികച്ച രീതിയിൽ തുടരുന്നതിനിടെയാണ് ഐസ്‌ക്രീമുകളുടെ വരവ്. ഇത് ആദ്യം ഐസുകളുടെ പ്രചാരത്തിന് അൽപ്പം മങ്ങലേൽപ്പിച്ചെങ്കിലും വിവിധങ്ങളായ രുചികളിലൂടെ കമ്പനികൾ ഈ പ്രീതി വീണ്ടെടുത്തു.

ഇന്ന് പല രുചികളിലും ബഹുവർണങ്ങളിലുമുള്ള ഐസുകൾ ലഭ്യമാണ്. ചോക്കോ ബാർ, മാംഗോ ബാർ, പല തരം ഐസ്‌ക്രീമുകൾ ഇ്ന്ന് വിപണയിൽ ഉണ്ടെങ്കിലും കേരളീയർക്ക് ഇപ്പോഴും പ്രിയം കോൽ ഐസിനോട് ആണ്.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies