വന്യമൃഗങ്ങളുടെ കുസൃതികൾ എപ്പോഴും ആളുകൾക്ക് കൗതുകമാണ്. കാടുകടന്ന് നാട്ടിലെത്തുന്ന വന്യമൃഗങ്ങൾ ഒപ്പിക്കുന്ന തമാശകളും അപകടങ്ങളും എല്ലാം വളരെ വേഗമാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കാറ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.ഭീമാകാരനായ ഒരു കരടിയാണ് വീഡിയോയിലെ താരം. ഒരു ചൊറിച്ചിലാണ് കരടിയെ സമൂഹമാദ്ധ്യമങ്ങളിലെ താരമാക്കിയത്.
അസഹനീയമായ ചൊറിച്ചിൽ വന്നാൽ എന്തു ചെയ്യും ചൊറിയും എന്നായിരിക്കും ഭൂരിഭാഗം പേരുടേയും ഉത്തരം. അതേ ഉത്തരമാണ് വൈറൽ കരടിക്കും പറയാനുള്ളത്.അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെട്ട കരടി അതൊന്ന് ശമിപ്പിക്കാൻ പലവഴികളും നോക്കി. അവസാനം ഒരു സെൻബോർഡിൽ അഭയം പ്രാപിക്കുകയായിരുന്നു.
വല്ലഭന് പുല്ലും ആയുധം എന്ന പോലെ സൈൻ ബോർഡ് പിന്നിലുരസി ചൊറിച്ചിൽ മാറ്റാൻ ശ്രമിക്കുകയാണ് പാവം കരടി. കാഴ്ചയിൽ നൃത്തം ചെയ്യുകയാണെന്ന് തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കിയാൽ കരടിയുടെ ദയനീയ അവസ്ഥ മനസിലാവും. വീഡിയോ കാണുന്ന ആർക്കും കരടിയെ ഒന്ന് സഹായിക്കാൻ തോന്നും. അത്രയ്ക്കാണ് കരടി അസ്വസ്തത മാറ്റാൻ കഷ്ടപ്പെടുന്നത്. എന്തായാലും സമൂഹമാദ്ധ്യമങ്ങളിലാകെ തരംഗമായി മാറിയിരിക്കുകയാണ് കരടി.














