ന്യൂഡൽഹി: രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ചതിൽ നന്ദിയും കടപ്പാടും രേഖപ്പെ ടുത്തി ഒളിമ്പ്യൻ പി.വി.സിന്ധു. രാംനാഥ് കോവിന്ദാണ് ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ 117 പേർക്ക് പത്മ പുരസ്കാരങ്ങൾ നൽകിയത്. ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിൽ രാജ്യത്തിനായി തുടർച്ചയായി രണ്ടു ഒളിമ്പിക്സ് മെഡലുകൾ സ്വന്തമാക്കിയ പ്രകടനമാണ് പത്മ ഭൂഷണിനായി പി.വി. സിന്ധുവിനെ തെരഞ്ഞെടുക്കാൻ കാരണം.
” ഇത് തന്റെ ജീവിതത്തിലെ ഏറ്റവും സൗഭാഗ്യകരവും അഭിമാനകരവുമായ മുഹൂർത്തമാണ്. തന്നെ ഈ ബഹുമതിക്കായി തിരഞ്ഞെടുത്ത കേന്ദ്രസർക്കാറിനും രാഷ്ട്രപതിക്കും മറ്റ് മന്ത്രിമാർക്കും നന്ദി അറിയിക്കുന്നു. ഇത്തരം ബഹുമതികൾ പ്രോത്സാഹനവും ഒപ്പം ശക്തമായ പ്രേരണയുമാണ്. കഠിനാധ്വാനത്തിലൂടെ ഇനിയും നേട്ടങ്ങൾ ആവർത്തിക്കുമെന്ന് ഉറപ്പുതരുന്നു”. ഭാവിയിലും കായികരംഗത്ത് മികച്ച പ്രകടനം നടത്താൻ ഇത്തരം ബഹുമതി കൾ വലിയ കരുത്താകുമെന്ന് ഉറപ്പാണെന്നും പി.വി.സിന്ധു പറഞ്ഞു.
2015ലാണ് സിന്ധുവിന് രാജ്യം പത്മശ്രീ പുരസ്കാരം നൽകിയത്. 2016ൽ റിയോ ഒളിമ്പി ക്സിലെ വെള്ളിമെഡൽ നേട്ടത്തോടെ രാജ്യം കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽരത്ന നൽകി ആദരിച്ചു. 2019ൽ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരവുമായി സിന്ധു മാറി. ഏറ്റവും ഒടുവിൽ ടോക്കിയോ ഒളിമ്പിക്സിലൂടെ വെങ്കല മെഡൽ നേടിയ സിന്ധു രാജ്യത്തിനായി നേട്ടം ആവർത്തിച്ചു.
Comments