ഭാവി തലമുറയ്ക്കായി ഈ മുത്തശ്ശി നട്ടത് ഒരുലക്ഷത്തോളം വൃക്ഷങ്ങൾ; അറിയാം നഗ്നപാദയായ വൃക്ഷ മാതാവിനെ കുറിച്ച്...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാവി തലമുറയ്‌ക്കായി ഈ മുത്തശ്ശി നട്ടത് ഒരുലക്ഷത്തോളം വൃക്ഷങ്ങൾ; അറിയാം നഗ്നപാദയായ വൃക്ഷ മാതാവിനെ കുറിച്ച്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 03:45 pm IST
FacebookTwitterWhatsAppTelegram

പരിസ്ഥിതി സംരക്ഷണവും വനവൽക്കരണവുമെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്. സംരക്ഷിക്കേണ്ടവർ തന്നെ വനങ്ങൾ മുറിച്ച് കടത്തുകയും പ്രകൃതിയ്‌ക്ക് ആഘാതം ഏൽപ്പിക്കുകയും ചെയ്യുമ്പോൾ, പതിറ്റാണ്ടുകളായി വനസംരക്ഷണത്തിന് വേണ്ടി സ്വയം അർപ്പിച്ച ഒരു ജീവിതമുണ്ട് അങ്ങ് ഉത്തര കർണാടകയിലെ ഒരു ഗ്രാമത്തിൽ. വൃക്ഷമാതാവ് എന്നറിയപ്പെടുന്ന ഹൊന്നാലിയിലെ 72കാരിയായ തുളസി ഗൗഡ. രാഷ്‌ട്രപതിയിൽ നിന്നും കഴിഞ്ഞ ദിവസം പത്മ പുരസ്‌കാരം ഏറ്റുവാങ്ങിയ തുളസി ഗൗഡയുടെ ജീവിതം ഏവർക്കും മാതൃകയാണ്.

കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി പ്രകൃതിയ്‌ക്ക് വേണ്ടി പ്രവർത്തിക്കുകയാണ് തുളസി ഗൗഡ. കർണാടകയിലെ ഹലക്കി ഗോത്ര വിഭാഗക്കാരിയാണ് ഇവർ. കടുത്ത ദാരിദ്ര്യത്തിലാണ് വളർന്നത്. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടതിനാൽ അമ്മയോടൊപ്പം തൊഴിൽ ചെയ്യാനിറങ്ങിയ തുളസിയുടെ ലക്ഷ്യങ്ങൾക്ക് സാമ്പത്തിക സ്ഥിതി ഒരു തടസമായിരുന്നില്ല. അതിനാൽ തന്നെ ഔപചാരികമായ വിദ്യാഭ്യാസം പോലും ലഭിച്ചില്ലെങ്കിലും കാടിനെ കുറിച്ചും വിവിധയിനം സസ്യങ്ങളെ കുറിച്ചും വിശാലമായ അറിവുള്ള അപൂർവ്വ വ്യക്തിത്വവുമാണ്. എൻസൈക്ലോപീഡിയ ഓഫ് ഫോറസ്റ്റ് അല്ലെങ്കിൽ കാടിന്റെ സർവ്വ വിജ്ഞാനകോശം എന്ന പേരിലാണ് തുളസി ഗൗഡ അറിയപ്പെടുന്നത്.

12-ാം വയസിലാണ് തുളസി ഗൗഡയുടെ വിവാഹം നടക്കുന്നത്. അന്ന് മുതലാണ് തുളസി പ്രകൃതി സംരക്ഷണത്തിനായി മരങ്ങൾ നട്ടുവളർത്താൻ ആരംഭിച്ചത്. താൻ വളർത്തിയ ചെടികളെയും സസ്യങ്ങളെയും കുറിച്ചുള്ള ചെറിയ വിവരങ്ങൾ പോലും തുളസിയ്‌ക്ക് കാണാപാഠമായിരുന്നു. ഓരോ ചെടിയും വളരാൻ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായ ധാരണ തുളസിയ്‌ക്കുണ്ടായിരുന്നു.

സസ്യശാസ്ത്ര മേഖലയെ കുറിച്ച് അഗാധമായ അറിവും പാണ്ഡിത്യവും സ്വയം ആർജ്ജിയ്‌ക്കുകയായിരുന്നു തുളസി. വനസംരക്ഷണത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്നത് ജീവിതവ്രതമായി എടുത്തിരിക്കുകയാണ് ഇവർ. പ്രകൃതി സംരക്ഷണ സന്ദേശങ്ങൾ മുന്നോട്ട് വെച്ച് സസ്യങ്ങളേയും ഔഷധ ചെടികളേയും കുറിച്ചുള്ള തന്റെ അറിവുകൾ അവർ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നു. ഇതുവരെ 40,000 മുതൽ ഒരുലക്ഷത്തിലധികം വൃക്ഷത്തൈകൾ തുളസി വളർത്തിയിട്ടുണ്ട്.

വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വനവത്ക്കരണ പരിപാടിയിൽ സജീവമായി തുളസി ഗൗഡ പങ്കെടുത്തിട്ടുണ്ട്. ഇവരുടെ സേവനവും പ്രകൃതിയോടുള്ള ആത്മാർത്ഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിയ്‌ക്ക് സ്ഥിര നിയമനം നൽകി. 14 വർഷം വനംവകുപ്പിൽ സേവനമുഷ്ഠിച്ച ശേഷം തുളസി ഗൗഡ വിരമിച്ചു. വനംവകുപ്പിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുക കൊണ്ടാണ് തുളസി ഉപജീവനം നടത്തുന്നത്. സ്വന്തം പരിമിതികളിൽ നിന്നും ലോകനന്മയ്‌ക്കായി പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ളവരെയാണ് നാം മാതൃകയാക്കേണ്ടത്…ഇവരെ തന്നെയാണ് നാം ആദരിക്കേണ്ടതും…

Tags: padma awardTulasi Gowda
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies