മെർക്കിന് പിന്നാലെ കൊറോണ ഗുളികയുമായി ഫൈസറും; 'പാക്‌സ്ലോവിഡ്' 89% വിജയകരമെന്ന് പഠനം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മെർക്കിന് പിന്നാലെ കൊറോണ ഗുളികയുമായി ഫൈസറും; ‘പാക്‌സ്ലോവിഡ്’ 89% വിജയകരമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 01:53 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: മെർക്കിന് പിന്നാലെ കൊറോണ പ്രതിരോധ ഗുളികയുമായി എത്തിയിരിക്കുകയാണ് ഫൈസറും. കഴിഞ്ഞയാഴ്ചയാണ് ഫൈസറിന്റെ കൊവിഡ്-19 മരുന്നായ പാക്‌സ്ലോവിഡ് എന്ന പ്രതിരോധ ഗുളികയുടെ പരീക്ഷണം വിജയകരമാണെന്ന് കമ്പനി അധികൃതർ അറിയിച്ചത്.

മഹാമാരിക്കെതിരെ 89 ശതമാനം പ്രതിരോധം തീർക്കാൻ പാക്‌സ്ലോവിഡിന് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഏകദേശം 1200ഓളം രോഗികളിലാണ് ഫൈസർ കൊറോണ ഗുളിക പരീക്ഷണം നടത്തിയത്. രണ്ട് നേരം അഞ്ച് ദിവസം പാക്‌സ്ലോവിഡ് കഴിക്കണമെന്നാണ് ഫൈസറിന്റെ നിർദേശം. രോഗ ബാധിതരായെന്ന് തിരിച്ചറിഞ്ഞ ഉടനെയോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ സാഹചര്യത്തിലോ പാക്‌സ്ലോവിഡ് കഴിച്ചാൽ കൊറോണയിൽ നിന്നും മികച്ച ഫലപ്രാപ്തി ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എത്രയും വേഗം തന്നെ ഫൈസറിന്റെ പാക്‌സ്ലോവിഡ് മരുന്നിന് അടിയന്തിരാനുമതി തേടുമെന്നാണ് വിവരം.

നിലവിൽ മഹമാരിക്കെതിരെ പ്രതിരോധ വാക്‌സിൻ മാത്രമാണ് വിതരണം ചെയ്യുന്നത്. രോഗം ബാധിച്ചെന്ന് തിരിച്ചറിഞ്ഞ നിമിഷം രോഗിക്ക് നൽകാൻ ഇപ്പോഴും ഒരു മരുന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്തരത്തിൽ മരുന്ന് കമ്പനികൾ പ്രഖ്യാപിക്കുന്ന പ്രതിരോധ ഗുളികകൾക്ക് അംഗീകാരം ലഭിച്ചാൽ അത് ചരിത്ര തീരുമാനമാകും. രോഗം ബാധിച്ചയുടനെ നൽകാൻ മരുന്നില്ലാത്ത നിലവിലെ സാഹചര്യത്തിൽ മെർക്കിന്റെയും ഫൈസറിന്റെയും ഗുളികകൾ പ്രാബല്യത്തിൽ വരുന്നത് നിർണായകമാണ്. നിലവിൽ മെർക്കിന്റെ കൊറോണ ഗുളികയ്‌ക്ക് യുകെ അംഗീകാരം നൽകിയിട്ടുണ്ട്. യുഎസിലെയും യൂറോപ്പിലെയും മരുന്ന് റെഗുലേറ്റർമാർ ഇപ്പോഴും അവലോകനം തുടരുകയാണെന്നാണ് വിവരം.

വാക്‌സിനെടുക്കാനുള്ള ബുദ്ധിമുട്ടും ലഭ്യതക്കുറവും കണക്കിലെടുക്കുമ്പോൾ കൊറോണ ഗുളികയ്‌ക്ക് വലിയ പ്രചാരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. മെർക്കും ഫൈസറും പരീക്ഷണഘട്ടത്തിലെ കണ്ടെത്തലുകൾ ഇതുവരെ പൂർണമായും പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies