എവിടെ കുഴിച്ചാലും സ്വർണ്ണവും വജ്രവും; പക്ഷേ ദരിദ്ര രാജ്യം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എവിടെ കുഴിച്ചാലും സ്വർണ്ണവും വജ്രവും; പക്ഷേ ദരിദ്ര രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 11:05 pm IST
FacebookTwitterWhatsAppTelegram

എവിടെ കുഴിച്ചാലും സ്വർണവും വജ്രവും കിട്ടുന്ന നാടോ? കേട്ടപ്പോൾ ആശ്ചര്യം തോന്നിയെങ്കിലും സംഗതി സത്യമാണ്. ആഫ്രിക്കയിലെ സിയേറ ലിയോണാണ് എവിടെ കുഴിച്ചാലും സ്വർണവും വജ്രവും കിട്ടുന്ന നാട്. എന്നാൽ നാടൊട്ടുക്കു വജ്ര ഖനികളായിട്ടും ഈ നാട് ഇന്നും അതി ദാരിദ്ര്യത്തിന്റെ പിടിയിലാണ്.

ആഫ്രിക്കയുടെ തെക്കു കിഴക്കു ഭാഗത്തുള്ള സ്ഥലമാണ് സിയേറ ലിയോൺ. ഖനന വ്യവസായത്തിന് പേരുകേട്ട സിയേറ ലിയോണിൽ സ്വർണം, വജ്രം, റൂട്ടെയിൽ, ബോക്‌സൈറ്റ്, ഇരുമ്പ്, ലിമോണൈറ്റ് എന്നിവ ധാരാളമായി കണ്ടുവരുന്നു. കൂടാതെ അമൂല്യമായ രത്‌ന കല്ലുകളും അപൂർവ്വയിനം ഡയമണ്ടും ഇവിടുത്തെ മണ്ണിനടയിൽ പതിയിരിപ്പുണ്ട്. ഇവിടുത്തെ ഖോനോ, ഖെനേമാ എന്നീ പ്രദേശങ്ങളിൽ അമൂല്യമായ രത്‌നക്കല്ലുകളുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞു. എന്നാൽ ശതകോടികൾ വിലയുള്ള ഡയമണ്ട് നിക്ഷേപമുള്ള നാട്ടിൽ തൊണ്ണൂറ്റഞ്ചു ശതമാനം ജനങ്ങളും കൊടും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ ദരിദ്ര രാജ്യം എന്നൊരു വിളിപ്പേര് കൂടിയുണ്ട് ഈ പശ്ചിമ ആഫ്രിക്കൻ രാജ്യത്തിന്.

2006ൽ പുറത്തിറങ്ങിയ ബ്ലഡ് ഡയമണ്ട് എന്ന സിനിമ ഇതിവൃത്തമാക്കിയത് സിയേറ ലിയോണിലെ ഖനന വ്യവസായമാണ്. ആഫ്രിക്കയിലെ നിബിഡ വനപ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഈ രാജ്യത്തേക്ക് ദാരിദ്ര്യത്തിൽ നിന്ന് രക്ഷപെടാനായി ജീവൻ പണയംവെച്ച് എത്തുന്ന മൂന്നു പേരുടെ സാഹസികത നിറഞ്ഞ കഥയാണ് ബ്ലഡ് ഡയമണ്ട്. 1990ലെ ആഭ്യന്തര കലാപത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഭൂപ്രകൃതിയുടെ മുക്കാൽ ഭാഗത്തും ഡയമണ്ട് നിക്ഷേപമുണ്ട്. മലമടക്കുകളും കുന്നിൻ ചെരിവും പരന്നു കിടക്കുന്ന പറമ്പുകളുമാണ് ഖോനോ, ഖെനേമ, ബോ ജില്ലകളുടെ പ്രകൃതി. ബോ ജില്ലയിലാണ് വൻ തോതിൽ ഡയമണ്ട് ഖനനം ചെയ്യപ്പെട്ടുന്നത്. നദിയുടെ തീരദേശമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങൾ. 1870ൽ ഖനനം തുടങ്ങിയിരുന്നെങ്കിലും ബ്രിട്ടിഷുകാരാണ് സിയേറ ലിയോണിൽ അപൂർവ നിധിയുണ്ടെന്നു മനസ്സിലാക്കിയത്. 1930ൽ ബ്രിട്ടിഷുകാർ ഇവിടെ നിന്നും ഉയർന്ന മൂല്യമുള്ള 9 ദശലക്ഷം ഡയമണ്ട് കണ്ടെത്തി. കോളനി ഭരണത്തിന്റെ കാലത്ത് അതിന്റെ ചെറിയൊരു ഭാഗം പോലും ആഫ്രിക്കയ്‌ക്കു ലഭിച്ചിരുന്നില്ല.

ഇപ്പോഴും 7700 ചതുരശ്രമൈൽ പ്രദേശത്ത് ഡയമണ്ട് നിക്ഷേപം ഉണ്ടായിട്ടും ഖനനം ചെയ്‌തെടുക്കുന്ന രത്‌നക്കല്ലുകളുടെ നാലിലൊന്നു തുക പോലും ഖജനാവിലേക്ക് എത്താറില്ല. ഏക്കർ കണക്കിന് ഭൂമി കൃഷിക്കെന്ന വ്യാജേന പാട്ടത്തിനെടുക്കുന്നു. അവിടെ ഖനനം നടത്തി ഡയമണ്ട് കുഴിച്ചെടുത്ത് കള്ളക്കടത്തുകാർക്ക് വിൽക്കുന്നു. സർക്കാർ പിന്തുണയോടെയുള്ള കള്ളക്കടത്ത് കാരണം, രാജ്യത്തെ അമൂല്യ നിധിശേഖരം സിയേറ ലിയോണിന് പ്രയോജനപ്പെടുന്നില്ല. ഔദ്യോഗികമായി ഖനനം നടത്തുന്നത് നാഷണൽ ഡയമണ്ട് മൈനിങ് കമ്പനിയാണെങ്കിലും, നിരവധി സ്വകാര്യ കമ്പനികളും, കള്ളക്കടത്ത് സംഘങ്ങളും രംഗത്തുണ്ട്.

പട്ടിണിപ്പാവങ്ങളായ ഗ്രാമീണരാണ് ഖനികളിൽ ജോലിക്കാർ. അവരെ അടിമകളാക്കി ജോലി ചെയ്യിച്ചാണ് മണ്ണ് കുഴിക്കുന്നതെന്ന് മാദ്ധ്യമങ്ങൾ കണ്ടെത്തിയിരുന്നു. ദാരിദ്ര്യവും അഴിമതിയും മാറാ രോഗങ്ങളും നിരന്തരം വേട്ടയാടുന്ന സ്ഥലമാണ് സിയേറ ലിയോൺ. രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ ആളുകൾ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങുന്നു. ക്രമസമാധാന പാലനത്തിന് പരാജയപ്പെട്ട ഗവൺമെന്റിന് ഒരിക്കലും കള്ളക്കടത്തുകാരെ നിയന്ത്രിക്കാൻ സാധിച്ചില്ല. അതേസമയം, അടിമത്തത്തിനും കള്ളക്കടത്തിനുമെതിരേ ശബ്ദം ഉയർത്തിയവരെല്ലാം ഒരിക്കലും പുറത്തു വരാത്ത വിധം ജയിലുകളിൽ അടയ്‌ക്കപ്പെട്ടു. ലോകത്തിന്റെ വൻകിട കമ്പനികളെല്ലാം സിയേറ ലിയോൺ ജനതയെ വർഷങ്ങളായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്, രാജ്യത്തെ സർക്കാറിന്റെ പിൻതുണയോടെ തന്നെ.

Tags: Sierra Leone
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കമുള്ള പ്രതികൾക്ക് സമൻസ്; നാലാം തീയതി ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies