കരുത്ത് തെളിയിച്ച് മഹീന്ദ്ര; ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക് നേടി എക്‌സ് യുവി700
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുത്ത് തെളിയിച്ച് മഹീന്ദ്ര; ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക് നേടി എക്‌സ് യുവി700

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 05:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സുരക്ഷയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് മഹീന്ദ്ര ഈയിടെ പുറത്തിറക്കിയ എക്‌സ് യുവി700. ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാറും, കുട്ടികളുടെ സുരക്ഷിൽ 4-സ്റ്റാർ റേറ്റിംഗും നേടി കരുത്ത് തെളിയിച്ചിരിക്കുകയാണ് വാഹനം. വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സുരക്ഷ സൗകര്യങ്ങളായ രണ്ട് എയർബാഗുകളും, എബിഎസ് ബ്രേക്കിംഗ് സിസ്റ്റവും, ഐഎസ്ഒഫിക്‌സ് ആങ്കറേജുകളും ക്രാഷ് ടെസ്റ്റിംഗിന് വിധേയമാക്കിയിരുന്നു.

‘ മുതിർന്നവരുടെ സുരക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ മഹീന്ദ്ര വാഹന വിപണിയിൽ ഒരു പ്രധാന നാഴികകല്ല് കൈവരിച്ചിരിക്കുകയാണ്. കൂടാതെ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്(എബിഎസ്) വാഗ്ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമ്മിത വാഹനമായി മാറിയിരിക്കുകയാണ് എക്‌സ് യുവി700. യാത്രക്കാരുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ആഗോളതലത്തിൽ വൻ ജനശ്രദ്ധ നേടാൻ വാഹനത്തിനാകും’ ഗ്ലോബൽ എൻസിഎപി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു.

ഡ്രൈവർക്കും കൂടെ ഇരിക്കുന്ന യാത്രക്കാരനും കഴുത്തിനും തലയ്‌ക്കും, നെഞ്ചിനും മികച്ച സുരക്ഷ എക്‌സ് യുവി700 നൽകുന്നുണ്ട്. ഇരു യാത്രക്കാരുടേയും കാൽമുട്ടുകൾക്കും നല്ല സുരക്ഷ വാഹനം നൽകുന്നു. വാഹനത്തിന്റെ ബോഡിയും ഫൂട്ട് വെൽ ഏരിയയും ഇടിയുടെ ആഘാതത്തെ പ്രതിരോധിച്ചു കൊണ്ട് സ്ഥിരത നൽകുന്നു. എക്‌സ് യുവി700ൽ ഘടിപ്പിച്ചിരിക്കുന്ന സീറ്റ് ബെൽറ്റ് സംവിധാനവും മികച്ചതാണെന്ന് ടെസ്റ്റിൽ തെളിഞ്ഞു. എല്ലാ സുരക്ഷ ക്രമീകരണങ്ങളും മികച്ചതാണെന്ന് തെളിയിക്കപ്പെട്ടതിനാൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാറാണ് വാഹനം കരസ്ഥമാക്കിയത്.

1.5 വയസ്സിനും 3 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ചൈൽഡ് സീറ്റ്, ഐഎസ്ഒഫിക്‌സ് ആങ്കറേജുകളും സപ്പോർട്ട് ലെഗും ഉപയോഗിച്ച് പിൻവശത്തേക്ക് അഭിമുഖമായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ തലയ്‌ക്കേൽക്കുന്ന പരിക്കുകൾ തടയാൻ ഇതിലൂടെ സാധിക്കും. ചൈൽഡ് റെസ്ട്രെയിന്റ് സിസ്റ്റം (സിആർഎസ്) നല്ല പ്രകടനം കാഴ്ചവെച്ചു. എന്നാലും ചില സുരക്ഷ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തേണ്ടതു കൊണ്ട് കുട്ടികളുടെ സുരക്ഷയിൽ 4-സ്റ്റാറാണ് എക്‌സ് യുവി700 നേടിയത്.

Tags: Crash Testmahindra xuv700GLOBAL NCAP
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies