ഭഗവ ധ്വജം പാറിപ്പറക്കുന്ന ഛത്രപതി ശിവജിയുടെ പ്രതാപ് ഗഢ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവ ധ്വജം പാറിപ്പറക്കുന്ന ഛത്രപതി ശിവജിയുടെ പ്രതാപ് ഗഢ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 02:35 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തമായ നിരവധി കാഴ്ചകളുടെ സംഗമഭൂമിയാണ് വിനോദ സഞ്ചാര ഭൂപടത്തിലെ മഹാരാഷ്‌ട്ര. കോട്ടകളും കൂറ്റൻ പർവ്വതങ്ങളും കൊടും കാടുകളും തീർത്ഥാടനകേന്ദ്രങ്ങളും കടൽത്തീരങ്ങളുമെല്ലാം മഹാരാഷ്‌ട്രയുടെ കാഴ്ചകളിൽ പെടും…

ഇങ്ങനെ സമ്പന്നമായ മഹാരാഷ്‌ട്രയിലെ രാജ്യങ്ങളെ കൊള്ളയടിക്കാൻ ശത്രുക്കൾ നിരന്തരം പരിശ്രമിച്ചിരുന്നു. ശത്രുക്കളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും രാജ്യത്തിന്റെ സമ്പൽ സമൃദ്ധിക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാനും രാജാക്കൻമാർ കോട്ടകൾ കെട്ടിപ്പൊക്കി
..
ഇന്ത്യയുടെ പ്രവേശ കവാടം എന്നറിയപ്പെടുന്ന മഹാരാഷ്‌ട്രയിൽ മാത്രം ഇത്തരത്തിൽ കെട്ടിപ്പൊക്കിയ ഏതാണ്ട് 350 കോട്ടകളുണ്ട് എന്നാണ് കണക്ക്.. അതിൽ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന കോട്ടയാണ് പ്രതാപ്ഢ്..സംഭവബഹുലമായ ഒട്ടേറെ ഏടുകൾക്കു സാക്ഷിയായ കോട്ട…മഹാനായ ശിവജി മഹാരാജിന്റെ പ്രതാപ്ഗഢ് കോട്ട…
മോണുമെൻസ് ഓഫ് ഇന്ത്യയുടെ പുതിയ അധ്യായത്തിലൂടെ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതാപ്ഗഢ് കോട്ടയെ കുറിച്ചറിയാം…..

പ്രതാപ്ഗഢിന്റെ പേരു കേൾക്കുമ്പോൾ തന്നെ മറാത്തികളുടെ സിരകളിൽ ചോര തിളക്കും. ഛത്രപതി ശിവജിയുടെ ജീവിതവുമായി പ്രതാപ്ഗഢിനുള്ള അഭേദ്യമായ ബന്ധമാണതിനു കാരണം….

ഛത്രപതി ശിവാജി മഹാരാജ് നീര, കൊയാന നദികളുടെ തീരത്തും തന്റെ രാജ്യം വ്യാപിപ്പിച്ചിരുന്നു.തന്റെ രാജ്യത്തിന്റെ ഭാഗമായ ഈ പ്രദേശം സംരക്ഷിക്കുന്നതിന്, നന്നായി നിർമ്മിച്ച ഒരു കോട്ട വേണമെന്ന് യുദ്ധനിപുണനായ അദ്ദേഹത്തിന് തോന്നി.. .

തന്റെ മന്ത്രിമാരിൽ ഒരാളായ മോറോപന്തിനോട് അവിടെ ഒരു കോട്ട പണിയാൻ അദ്ദേഹം ആവശ്യപ്പെട്ടു. മോറോ പന്തിന്റെ മേൽനോട്ടത്തിൽ അർജോജി യാദവ് കോട്ടനിർമ്മിച്ചു. ശിവജി കോട്ടക്ക് പ്രതാപ്ഗഢ് എന്ന് പേരിട്ടു…1856 ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.

ഭാരതത്തിന്റെ നെറുകയിലേക്ക് ഔറംഗസീബിനെയും വെല്ലുവിളിച്ചു ശിവാജിയുടെ പ്രതാപം വളരുന്നത് ഈ കോട്ടയുടെ നിർമാണത്തിനു ശേഷമാണ്..

ചിത്രശലഭത്തോട് സാമ്യമുള്ളതാണ്. പ്രതാപ്ഘട് കോട്ട. 1400 അടി നീളത്തിലും 400 അടി വീതിയിലും നിർമ്മിച്ച ഈ കോട്ടയുടെ വടക്ക്-പടിഞ്ഞാറൻ പ്രവിശ്യകൾക്ക് 800 അടിയിലധികം ഉയരമുണ്ട്…മഹാബലേശ്വറിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട് കോട്ടയിലേക്ക്.

ബീജാപ്പൂരിലെ ആദിൽഷാഹി സുൽത്താന്റെ നിർദ്ദേശത്തെ തുടർന്ന് .ചതിപ്രയോഗത്തിലൂടെ ശിവജിയെ വധിക്കാൻ കണക്കുകൂട്ടലുകളുമായി എത്തിയ ,പത്താൻ ജനറലായിരുന്ന, അഫ്സൽ ഖാനെ ശിവജി വകവരുത്തിയത് ഈ കോട്ടയുടെ താഴ്വരയിൽ വെച്ചാണ്.

പ്രതാപ്ഢ് യുദ്ധത്തോടെ ബീജാപ്പൂരിന്റെ നട്ടെല്ലൊടിഞ്ഞു. തുടർന്നു നടന്ന പതിനഞ്ചു ദിവസത്തെ മിന്നൽ സൈനികനീക്കത്തിൽ പതിനേഴോളം കോട്ടകളും നിരവധി പ്രദേശങ്ങളും ശിവാജി പിടിച്ചെടുത്തു. പ്രതാപ്ഗഢിൽ കൊല്ലപ്പെട്ട അഫ്സൽ ഖാനെ എല്ലാ സൈനിക ബഹുമതികളോടും കൂടി ശിവജി സംസ്‌കരിച്ചു. ഹിന്ദുസ്ഥാനിലെ വീരനായകനായി ശിവജി മാറിയത് പ്രസിദ്ധമായ ഈ പ്രതാപ്ഗഢ് യുദ്ധത്തെ തുടർന്നാണെന്ന് ചരിത്രം….

കരിങ്കൽ ചുമരുകളിൽ നിറയെ ജംഗ്യ എന്ന പീരങ്കി ദ്വാരങ്ങള കൊണ്ട് സമ്പുഷ്ടമാണ് കോട്ട…ഭവാനി ക്ഷേത്രവും..അഫ്സൽ ഖാന്റെ ശവകുടീരവുമാണ് ഈ സ്ഥലത്തെ പ്രധാനപ്പെട്ട ആകർഷണങ്ങൾ. കോട്ടയുടെ പരിസരത്തായി ഒരു ശിവക്ഷേത്രവും കാണാം
ശിവജി മഹാരാജ് പ്രതിഷ്ട്ടിച്ച ഭവാനി ദേവി തന്നെയാണ് കോട്ടയിലെത്തുന്നവർക്കുള്ള മുഖ്യ ആകർഷണം… ശിവാജി ആരൂഢത്തിലിരുത്തിയ കുലദേവത. ഖഡ്ഗ, ബാണ, ധനുഷ ത്രിശൂലങ്ങളും കനകകിരീടവും കനകനേത്രവും കനക നാസികാഭരണവുംധരിച്ച് മഹിഷാസുരനെ കാലടിക്കീഴിലമർത്തി വധിക്കാനൊരുങ്ങുന്ന മഹിഷാസുരമർദ്ദിനി….സംഭവബഹുലമായ ഒട്ടേറെ ഏടുകൾക്കു സാക്ഷിയായ കോട്ടയുടെ മറ്റൊരു മുഖമാകുന്നു.

ഇന്നും ശിവജിയുടെ പോരാട്ടവീര്യങ്ങളുടെ ചരിത്രം അകത്തളങ്ങളിൽ ഒളിപ്പിച്ചു പ്രൗഡിയോടെ നിലനിൽക്കുകയാണ് പ്രതാപ്ഗഢ് കോട്ട . വെബ് ഡെസ്‌ക് ജനം ടിവി.കോം

Tags: ShivajiMonuments of India
Share
Tweet
SendShare

More News from this section

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies