പോലീസിന്റെ വെർച്ച്വൽ ക്യൂവിനെ വിമർശിച്ച് ശബരിമല ക്ഷേത്രം തന്ത്രി; ദേവസ്വം ബോർഡിനെ മാറ്റി നിർത്തുന്ന രീതി ശരിയല്ലെന്നും കണ്ഠരര് രാജീവരര്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസിന്റെ വെർച്ച്വൽ ക്യൂവിനെ വിമർശിച്ച് ശബരിമല ക്ഷേത്രം തന്ത്രി; ദേവസ്വം ബോർഡിനെ മാറ്റി നിർത്തുന്ന രീതി ശരിയല്ലെന്നും കണ്ഠരര് രാജീവരര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 01:03 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമലയിൽ നട തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിയന്ത്രണങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്. പോലീസിന്റെ വെർച്ച്വൽ ക്യൂ സംവിധാനത്തിനെയാണ് അദ്ദേഹം വിമർശിച്ചത്.

പോലീസ് മാത്രം വെർച്ച്വൽ ക്യൂ കൈകാര്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പകരം ദേവസ്വം ബോർഡും പോലീസും ചേർന്ന് വെർച്ച്വൽ ക്യൂ നടപ്പാക്കുന്നതാണ് അനുയോജ്യമായത്. ഇപ്പോൾ നടപ്പാക്കുന്ന രീതിയോട് ദേവസ്വം ബോർഡിനും എതിർപ്പുണ്ട്. വെർച്ച്വൽ ക്യൂ സംവിധാനം മാറ്റേണ്ട സമയമായെന്നും കണ്ഠരര് രാജീവരര് പറഞ്ഞു. ദേവസ്വം ബോർഡിനെ നിലനിർത്തുന്നത് ശബരിമലയിലെ വരുമാനമാണ്. വരുമാനത്തിന് കോട്ടം പറ്റിയാൽ ബോർഡിനെ മുഴുവൻ ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം വെർച്വൽ ക്യൂവിന്റെ നിയന്ത്രണം പോലീസിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. വെർച്ച്വൽ ക്യൂ ബുക്കിംഗ് റദ്ദാക്കാനും ഭക്തർക്ക് സ്‌പോട്ട് ബുക്കിംഗിന് സൗകര്യം നൽകാനും സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകാൻ കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയും വെർച്വൽ ക്യൂവിന്റെ നിയന്ത്രണം പോലീസിന് മാത്രം നൽകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

ശബരിമലയിൽ നടക്കാനിരിക്കുന്ന നിയന്ത്രണത്തോടെയുള്ള തീർത്ഥാടനത്തിൽ പന്തളം കൊട്ടാരവും എതിർപ്പുമായി മുന്നോട്ടുവന്നിട്ടുണ്ട്. സംസ്ഥാനത്തെ ബാറുകളും സ്‌കൂളുകളും മാളുകളും എല്ലാം തുറന്നിട്ടും ശബരിമലയിൽ മാത്രം നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാത്തതിനെതിരെ പന്തളം കൊട്ടാരം എതിർപ്പ് പ്രകടിപ്പിച്ചു. ഭക്തരുടെ എണ്ണം കൂട്ടിയത് മാത്രമാണ് കഴിഞ്ഞ മണ്ഡലകാലത്തേക്കാൾ വ്യത്യസ്തമായുള്ളത്. സർക്കാരിന് ശബരിമലയോടുള്ള അവഗണനയാണ് പരമ്പരാഗത ആചാരങ്ങൾ മുടക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതെന്നും കൊട്ടാരം പ്രതിനിധികൾ വിമർശിച്ചു.

Tags: sabarimala priestsabarimala virtual queue
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies