ദുബായ്: ടി20 ലോകകപ്പ് രണ്ടാം സെമിഫൈനൽ പോരാട്ടം ഇന്ന്. ഗ്രൂപ്പിൽ നിന്നും ഒന്നാമതായി എത്തിയ പാകിസ്താനും ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാമതായി ഗ്രൂപ്പിൽ നിന്നും എത്തിയ ഓസ്ട്രേ ലിയയും ഇന്ന് ഫൈനൽ പ്രവേശനത്തിനായി പോരാടും. ടി20യിൽ ഇതുവരെ കിരീടം നേടാനാകാത്ത ടീമാണ് ഓസ്ട്രേലിയ. 2009ൽ കിരീടം ചൂടിയ ടീമാണ് പാകിസ്താൻ. 2015 മുതൽ ദുബായിൽ ടി20യിലെ ഒരു മത്സരവും തോറ്റിട്ടില്ലെന്ന മുൻതൂക്കമാണ് പാകിസ്താനുള്ളത്.
ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച ടീം പ്രകടനമാണ് പാകിസ്താൻ ഇതുവരെ പുറത്തെടുത്തത്. ഓസ്ട്രേലിയ ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ മികച്ച ഫോമിലാണ് ഫൈനൽ പ്രതീക്ഷയ്ക്കായി ഇന്നിറങ്ങുന്നത്.
മികച്ച ഓപ്പണർമാരെന്ന് തെളിയിച്ച ബാബർ അസമും മുഹമ്മദ് റിസ്വാനുമാണ് പാക് നിരയിലെ ശക്തി. മദ്ധ്യനിരയിൽ ഏറ്റവും വിശ്വസ്തനായ ഷൊഐബ് മാലിക്കും ഫഖാർ സമാനും മുതൽക്കൂട്ടാണ്. ഇവർക്കൊപ്പമാണ് രണ്ടു തവണ ടൂർണ്ണമെന്റിലെ ഏതു കൂറ്റൻ സ്കോറും മറികടക്കുന്ന ഫിനിഷറെനിലയിൽ ആസിഫ് അലി തിളങ്ങിയത്. ബൗളിംഗിൽ ഷഹീൻ അഫ്രിദിയും ഹാരിസ് റൗഫും എതിരാളികളെ തുടക്കത്തിലെ പുറത്താക്കു ന്നവരാണ്.
ഓസ്ട്രേലിയ ടി20യിൽ എത്തുവരെയുണ്ടായിരുന്ന എല്ലാ ആശങ്കയും ദൂരെയെറിഞ്ഞാണ് മുന്നേറിയത്. വാർണറും ഫിഞ്ചും മിച്ചൽ മാർഷും ഫോം വീണ്ടെടുത്തുകഴിഞ്ഞു. കൂട്ടിന് സ്മിത്തുമുണ്ട്. ബൗളിംഗിൽ മിച്ചൽ സ്റ്റാർക്കാണ് കുന്തമുന. ഹേസൽവുഡും എതിരാളികളെ തകർക്കുന്നു. ഇവർക്കൊപ്പം ആദം സാംപയും ഗ്ലെൻമാക്സ്വെല്ലും സ്പിന്നർമാരെന്ന നിലയിൽ മദ്ധ്യഓവറുകളിൽ വിക്കറ്റുവീഴ്ത്തുന്നതിൽ മികവുകാണിച്ചാൽ ജയം കങ്കാരുക്കൾ ക്കൊപ്പമാകും.
Comments