കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം; മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം; മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 08:35 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. രഥോത്സവത്തിൽ പുറത്ത് നിന്ന് 200ൽ കൂടുതൽ പേരെ പങ്കെടുപ്പിക്കരുതെന്ന നിയന്ത്രണം കൃത്യമായി പാലിക്കണം. കൂടാതെ ഉത്സവത്തിൽ പങ്കെടുക്കുന്നവർ മാസ്‌ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അഗ്രഹാരത്തിൽ ഉള്ളവർ തിരക്കിനിടയാക്കാതെ വീട്ടിലിരുന്ന് തന്നെ ഉത്സവം കാണണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

ഉത്സവത്തിന്റെ പ്രധാന ചടങ്ങായ രഥപ്രയാണത്തിനുൾപ്പെടെ ജില്ലാ ഭരണ കൂടം അനുമതി നിഷേധിച്ചിരുന്നു. എന്നാൽ പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ പ്രതിനിധി സംഘം തിരുവനന്തപുരത്ത് എത്തി സർക്കാരിൽ നിന്ന് ഉത്സവനടത്തിപ്പിനായി പ്രത്യേക അനുമതി വാങ്ങിയെടുക്കുകയായിരുന്നു. പിന്നീട് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതിയോതെ കർശന മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവാഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

രഥോത്സവം നടക്കുന്ന ഇന്ന് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഗ്രാമവാസികൾക്കും, പോലീസിനും, മാദ്ധ്യമ പ്രവർത്തകർക്കും, മറ്റ് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും പ്രവേശനാനുമതി നൽകുക. ചാത്തപ്പുരം, മിനി ചാത്തപ്പുരം. ശേഖരീപുരം ജങ്ഷൻ, ഗോവിന്ദരാജപുരം ജങ്ഷൻ തുടങ്ങി ഗ്രാമത്തിലേയ്‌ക്കുള്ള പ്രധാന റോഡുകൾ അടയ്‌ക്കും.

എല്ലാ വർഷവും തേര് നീക്കാൻ ആനയുടെയും യന്ത്രങ്ങളുടെയും സഹായം തേടിയിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് പ്രതിവർഷം തേരോട്ടത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഈ വർഷം ക്ഷേത്രഭാരവാഹികൾ പ്രത്യേകം നിയോഗിച്ച പ്രതിനിധികളായിരിക്കും തേര് വലിക്കുന്നത്.

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽപ്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷീസമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണിത്. പാലക്കാടിന്റെ സാംസ്‌കാരിക ആഘോഷം കൂടിയാണ് കൽപ്പാത്തി രഥോത്സവം.

വിശ്വനാഥസ്വാമിയുടെയും ഉപദേവന്മാരായ ഗണപതി, സുബ്രഹ്മണ്യൻ സ്വാമി എന്നിവരുടേതടക്കം മൂന്ന് രഥങ്ങളാണ് എല്ലാവർഷവും തേരോട്ടത്തിന് ഉണ്ടാവുന്നത്. എന്നാൽ കൊറോണ മഹാമാരിയെ തുടർന്ന് ഈ വർഷം വിശ്വനാഥസ്വാമിയുടെയും ഗണപതിയുടെയും വലിയ രഥങ്ങൾ ഒഴിവാക്കി. സുബ്രഹാമണ്യ സ്വാമിയുടെ രഥത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠങ്ങളിൽ വിശ്വനാഥസ്വാമിയുടെയും ഗണപതിയുടെയും രൂപങ്ങൾ പ്രതിഷ്ഠിച്ചായിരിക്കും ഇക്കുറി രഥ പ്രയാണം നടത്തുക.

Tags: KALPATTHI RADHOTSAVAM
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies