കോഴിക്കോട്: വടകര പെട്രോൾ പമ്പിൽ വൻ തീപ്പിടുത്തം.തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിലാണ് തീപ്പിടുത്തം ഉണ്ടായത്. തിരുവള്ളൂർ പെട്രോൾ പമ്പിന്റെ മുൻ ഭാഗത്ത് സ്ഥാപിച്ച സൈൻ ബോർഡിൽ നിന്നാണ് തീ ആളി പടർന്നത്.
പമ്പ് ജീവനക്കാരും നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് പെട്രോൾ നിറയ്ക്കുന്ന ഭാഗത്തേക്ക് തീ പടർന്നു പിടിക്കാതെ ശ്രദ്ധിച്ചത് വൻ ദുരന്തം ഒഴിവാക്കി. അപകട സമയത്ത് നിരവധി വാഹനങ്ങൾ ഇന്ധനം നിറയക്കാൻ വേണ്ടി പെട്രോൾ പമ്പിൽ എത്തിയിരുന്നു.
പെട്രോൾ പമ്പിലെ ലൈറ്റ് ഘടിപ്പിച്ച് സൈൻ ബോർഡിൽ നിന്ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വടകരയിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരും നാട്ടുകാരം ചേർന്ന് തീ അണച്ചു.ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്.
Comments