പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് തെളിയിച്ച വ്യക്തയാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. ഈ പ്രായത്തിലും കഥകളി പഠിച്ച് അരങ്ങേറ്റം നടത്തിയ വ്യക്തിയാണ് അവർ. ഇപ്പോഴിതാ അമ്മ ഗിരിജയുടെ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് മഞ്ജു.
‘അമ്മ…ഞാൻ നിങ്ങളുടെ ഒരു ഭാഗമാണ്, അതാണ് എന്റെ ഏറ്റവും വലിയ ശക്തി, ഞാൻ അതിൽ അഭിമാനിക്കുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ കുറിച്ചത്. കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ മാധവൻ കഥകളി അഭ്യസിച്ചത്.
കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ അരങ്ങേറ്റം. ഇപ്പോൾ വേദികളിൽ മിന്നും പ്രകടനം കാഴ്‌ച്ചവെയ്‌ക്കുകയാണ് ഗിരിജ മാധവൻ.















