പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും; പാതയിലെ എയർസ്ട്രിപ്പിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്താനൊരുങ്ങി വ്യോമസേന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും; പാതയിലെ എയർസ്ട്രിപ്പിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്താനൊരുങ്ങി വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 08:12 am IST
FacebookTwitterWhatsAppTelegram

സുൽത്താൻപൂർ: സുൽത്താൻപൂർ ജില്ലയിൽ കർവാൾ ഖേരിയിലെ പൂർവാഞ്ചൽ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെത്തും. 340.8 കിലോമീറ്റർ നീളമുള്ള ആറുവരി പാതയാണിത്. ഉച്ചയ്‌ക്ക് 1:30 നാണ് ഉദ്ഘാടനച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.

ഉദ്ഘാടനത്തിന് ശേഷം എക്‌സ്പ്രസ് വേയിൽ നിർമ്മിച്ച എയർസ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തും. അടിയന്തര ഘട്ടങ്ങളിൽ ഐഎഎഫ് യുദ്ധവിമാനങ്ങൾ ഇറങ്ങുന്നതിനും പറന്നുയരുന്നതിനുമായിട്ടാണ് ഈ എയർസ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്. 3.2 കിലോമീറ്റർ നീളമാണ് ഈ എയർസ്ട്രിപ്പുനുള്ളത്. വ്യോമസേനയുടെ സുഖോയ്-30, മിറാഷ് 2000, റഫേൽ, എഎൻ-32 എന്നീ യുദ്ധവിമാനങ്ങൾ വ്യോമാഭ്യാസ പ്രകടനത്തിൽ പങ്കെടുക്കും. ഇതിന് ശേഷം പ്രദേശത്ത് നടക്കുന്ന ഒരു റാലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ലക്നൗവിനെ കിഴക്കൻ യുപിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ എക്‌സ്പ്രസ് വേ. ബരബങ്കി, അമേഠി, സുൽത്താൻപൂർ, അയോദ്ധ്യ, അംബേദ്കർ നഗർ, അസംഗഡ്, മൗ, ഗാസിപൂർ ജില്ലകളിലൂടെയാണ് ഇത് കടന്നു പോകുന്നത്. ഈ ജില്ലകളിലെ സാമ്പത്തിക വികസനത്തിനും എക്‌സ്പ്രസ് വേ ഏറെ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലക്നൗവിലെ ചൗദ്സരയ് ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന പാത യുപി-ബിഹാർ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹൈദരിയ ഗ്രാമത്തിലാണ് അവസാനിക്കുന്നത്. 22,500 കോടി രൂപയാണ് എക്‌സ്പ്രസ് വേയുടെ മൊത്തം ചെലവ്.

Tags: Purvanchal ExpresswayIAF aircraft
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies