ഇസ്ലാമാബാദ് : ഇന്ത്യൻ ഗോതമ്പ് വേണമെന്ന് ആവശ്യപ്പെട്ട് താലിബാൻ നേതാക്കൾ പാകിസ്താനിൽ . അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചകൾക്കായി ഇമ്രാൻ ഖാനെ കണ്ടത് .
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ സംഘത്തിൽ ധന, വ്യവസായ, വാണിജ്യ ആക്ടിംഗ് മന്ത്രിമാരും മറ്റ് മുതിർന്ന താലിബാൻ അംഗങ്ങളും ഉണ്ടായിരുന്നു. ഇന്ത്യൻ ഗോതമ്പ് കയറ്റുമതി ചെയ്യണമെന്ന താലിബാൻ സർക്കാരിന്റെ ആവശ്യം അഫ്ഗാൻ ‘അനുകൂലമായി’ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സന്ദർശക സംഘത്തോട് പറഞ്ഞു.
ഗോതമ്പും അരിയും ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾ, അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ , പാർപ്പിട വസ്തുക്കൾ എന്നിവ പാകിസ്താൻ നൽകുമെന്നും ഇമ്രാൻ പറഞ്ഞു.
താലിബാൻ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് പാകിസ്താൻ പിന്തുണ നൽകുമെന്ന് കൂടിക്കാഴ്ചയിൽ ഇമ്രാൻ ഖാൻ ആവർത്തിച്ചു. താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിൽ അടിയന്തര സഹായം നൽകണം, അഫ്ഗാനിസ്ഥാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണം , ബാങ്കിംഗ് ഇടപാടുകൾ സുഗമമാക്കണം എന്നീ ആവശ്യങ്ങളും ലോകരാജ്യങ്ങൾ പരിഗണിക്കണമെന്നാണ് ഇമ്രാൻ ഖാൻ ആവശ്യപ്പെടുന്നത്
Comments