ഇന്ത്യ വിശ്വസ്തരായ അയൽക്കാർ; ഇന്ത്യാവിരുദ്ധ പ്രകടനം തളളിക്കളഞ്ഞ് മാലി സർക്കാർ; നൽകിയ സഹായങ്ങൾക്ക് ഇന്ത്യയോട് നന്ദി പറയാനും ആഹ്വാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ വിശ്വസ്തരായ അയൽക്കാർ; ഇന്ത്യാവിരുദ്ധ പ്രകടനം തളളിക്കളഞ്ഞ് മാലി സർക്കാർ; നൽകിയ സഹായങ്ങൾക്ക് ഇന്ത്യയോട് നന്ദി പറയാനും ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 06:13 pm IST
Facebook
Twitter
WhatsAppTelegram

മാലി: രാജ്യത്ത് നടന്ന ഇന്ത്യ വിരുദ്ധ പ്രകടനത്തെ ശക്തമായി തളളിക്കളഞ്ഞ് മാലി സർക്കാർ. ഇന്ത്യ വിശ്വസ്തരായ ഏറ്റവും അടുപ്പമുളള അയൽക്കാരാണെന്നും ഇന്ത്യയുമായുളള സഹകരണം സമുദ്ര സുരക്ഷയിൽ ഉൾപ്പെടെ ഗുണകരമാണെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളെയും മാദ്ധ്യമങ്ങളെയും വേദിയാക്കുന്നതിൽ നിന്ന് പിൻമാറണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മാലിയുടെ ഏറ്റവും തന്ത്രപ്രധാന ഉഭയകക്ഷി പങ്കാളിയായ ഇന്ത്യയ്‌ക്കെതിരായ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്നും പ്രസ്താവനയിൽ പറയുന്നു.

പരസ്പരം സാംസ്‌കാരികവും ചരിത്രമൂല്യവും പങ്കിടുന്ന ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയുമായി ഉളളത്. മാലിദ്വീപിലെ ജനങ്ങൾക്ക് എല്ലാ തലങ്ങളിലും സുസ്ഥിരമായ പിന്തുണയാണ് ഇന്ത്യ നൽകുന്നത്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലും അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സുരക്ഷ ഉറപ്പിക്കുന്നതിലുൾപ്പെടെ ഇന്ത്യയുടെ പങ്ക് വലുതാണ്. തീര നിരീക്ഷണത്തിലും സമുദ്രത്തിലെ അപകടഘട്ടങ്ങളിലും ഉൾപ്പെടെ ഇന്ത്യയുടെ സഹായം നിർണായകമാണ്. ഇതെല്ലാം ദ്വീപിലെ ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്നതാണെന്നും മാലി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം, മനുഷ്യക്കടത്ത് തടയൽ, സൈബർ സുരക്ഷ, ലഹരി കടത്ത് തുടങ്ങിയ ഭീഷണികളെ മാലിദ്വീപിന് നേരിടണമെങ്കിൽ മേഖലാരാജ്യങ്ങളുടെയും മറ്റ് ലോകരാജ്യങ്ങളുടെയും സഹകരണം ആവശ്യമാണ്. അത് മനസിലാക്കി രാഷ്‌ട്രീയ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. അയൽക്കാരുമായുളള രാജ്യത്തിന്റെ ബന്ധം ഇല്ലാതാക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാദ്ധ്യമപ്രവർത്തനത്തിന്റെ പ്രൊഫഷണൽ നിലവാരം പാലിക്കണമെന്നും സർക്കാർ മാദ്ധ്യമങ്ങളോട് നിർദ്ദേശിച്ചു.

2004 ലെ സുനാമിയിലും കൊറോണ പ്രതിസന്ധിയിലും ഉൾപ്പെടെ ഇന്ത്യ നൽകിയ എണ്ണമറ്റ സഹായങ്ങൾക്ക് നന്ദി പറയുകയാണ് ഈ അവസരത്തിൽ മാലിയിലെ ജനങ്ങൾ ചെയ്യേണ്ടതെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഒരു പ്രകടനത്തിലാണ് ഇന്ത്യൻ സൈന്യത്തിനെതിരായ മുദ്രാവാക്യങ്ങൾ ഉയർന്നത്. ഇന്ത്യൻ സൈന്യം പുറത്തുപോകണമെന്നും മാലിദ്വീപിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണിയാണെന്നും ഉൾപ്പെടെയുളള മുദ്രാവാക്യങ്ങളാണ് ഉയർന്നത്.

Tags: maldivesbilateral cooperation
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies