ചിറ്റൂർ ; പത്താംക്ലാസ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ . വണ്ടിത്താവളം അത്തിമണി ആഷ മൻസിലിൽ എസ് ആസാദി(25)നെയാണ് പോലീസ് പിടികൂടിയത് .
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ ആസാദിന്റെ പേര് പറഞ്ഞിരുന്നു .ചിറ്റൂർ സ്വദേശിനിയായ 15 വയസ്സുകാരിയെ ആണ് ഇന്നലെ രാവിലെ 10 മണിയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പുറത്തുപോയ അച്ഛൻ തിരികെയെത്തിയപ്പോഴാണു കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.
മൃതദേഹത്തിന് സമീപത്തുനിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. തുടർന്നാണ് പോലീസ് ആസാദിനെ പിടികൂടിയത് . ചിറ്റൂർ സെഷൻസ് കോടതി ഇയാളെ റിമാൻഡ് ചെയ്തു .
Comments