ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ത്രീ-വീലർ വിപണിയായി ഇന്ത്യ . 2023-ൽ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ട അഞ്ച് മുച്ചക്രവാഹനങ്ങളിൽ ഒന്ന് ഇലക്ട്രിക് ആയിരുന്നുവെന്നും അവയിൽ 60 ശതമാനവും ഇന്ത്യയിൽ വിറ്റുപോയതായും ഐഇഎ റിപ്പോർട്ടിൽ പറയുന്നു.
ഗ്ലോബൽ ഇലക്ട്രിക് വെഹിക്കിൾ ഔട്ട്ലുക്ക്” എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് . ഇന്ത്യയിലെ e-3W വിൽപ്പന വർദ്ധനയ്ക്ക് കാരണം ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ് സ്കീമിന് കീഴിലുള്ള സർക്കാർ സബ്സിഡികളാണ് . അതിന്റെ ഫലമായി ഇലക്ട്രിക് വാഹനങ്ങളുടെ ചിലവ് കുറയുന്നു.
2023-ൽ ലോകമെമ്പാടും ഏകദേശം 1 ദശലക്ഷം ഇലക്ട്രിക് ത്രീവീലറുകൾ വിറ്റു . 2022-ൽ വിൽപ്പന നടന്നതിൽ നിന്ന് 30% ആണ് 2023 ൽ ഉണ്ടായ വർധനവ് . ഇന്ത്യയിലെ ഇലക്ട്രിക് ഇലക്ട്രിക് ത്രീവീലർ വിൽപ്പന 2023-ൽ 580,000 യൂണിറ്റുകൾ മറികടന്നു, 2022-ൽ നിന്ന് 65% വർധനവാണ് ഉണ്ടായത് . ചൈനയിലെ വിൽപ്പന 2023-ൽ 8% കുറഞ്ഞ് 320,000 ത്തിലെത്തി . ഇന്ത്യ കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ ഇലക്ട്രിക് ത്രിവീലർ വിപണിയാണ് ചൈന .