കാൻബെറ: ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ഇപ്പോൾ സാക്ഷിയാകുന്നത് ഞണ്ടുകളുടെ കുടിയേറ്റത്തെയാണ്. ദ്വീപിൽ ഇപ്പോൾ എവിടെ നോക്കിയാലും ഞണ്ടുകളാണ്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെ പാലങ്ങളിലൂടെയും നീങ്ങുന്നത്. ഞണ്ടുകളുടെ പ്രജനന കാലമായതിനാലാണിത്. ഭൂമിയിലെ ഏറ്റവും വലിയ ജന്തുകുടിയേറ്റങ്ങളിൽ ഒന്നാണിത്. കാലുകുത്താൻ പോലും സ്ഥലമില്ലാതെ പ്രദേശങ്ങളെല്ലാം ഞണ്ടുകൾ ഏറ്റെടുത്തിരിക്കുകയാണ്.
വടക്കു പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഈ ചെറിയ ദ്വീപ് എല്ലാ വർഷവും ഞണ്ടുകളുടെ കുടിയേറ്റത്തിന് സാക്ഷ്യം വഹിക്കാറുണ്ട്. ഒക്ടോബറിലോ നവംബറിലോ പെയ്യുന്ന മഴയ്ക്ക് ശേഷമാണ് ഞണ്ടുകൾ വനത്തിൽ നിന്നും സുദ്രത്തിലേക്ക് മുട്ടയിടാനായി പോകുന്നത്. ഏകദേശം 50 ദശലക്ഷം ഞണ്ടുകൾ ഇത്തരത്തിൽ സമുദ്രത്തിലേക്ക് പുറുപ്പെടുന്നുണ്ട്.
റോഡുകളും പാർക്കുകളുമെല്ലാം ഞണ്ടുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ കാഴ്ച്ചകാണാൻ നിരവധി പേരാണ് എത്തുന്നത്. ഇത്തരത്തിലുള്ള ചുവന്ന ഞണ്ടുകളുടെ തോടിന് കട്ടി കൂടുതലാണ്. ചിലപ്പോൾ കെട്ടിടത്തിന് മുകളിലും കതകിലും വീടിന്റെ വരാന്തയിലും വാഹനത്തിലുമെല്ലാം അവയെക്കാണാം. അതിനാൽ തന്നെ ഞണ്ടുകൾ വീട്ടിൽ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും ദ്വീപ് നിവാസികളെടുക്കാറുണ്ട്.
ഓസ്ട്രേലിയൻ സർക്കാർ ഞണ്ടുകൾക്ക് സുരക്ഷിതമായി കടന്നു പോകാൻ പാലങ്ങളും തുരങ്കങ്ങളും നിർമ്മിച്ചിട്ടുണ്ട്. ആ സമയത്ത് കാറുകൾ റോഡിലിറക്കാൻ അനുവാദമില്ല. റോഡുകൾ പൂർണ്ണമായും അടച്ചിടും. ഞണ്ടുകളുടെ ഈ കുടിയേറ്റക്കാഴ്ച്ച കാണാൻ വിനോദ സഞ്ചാരികളും എത്താറുണ്ട്.
Comments