തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി ഗവർണർക്ക് ആശംസകൾ നേർന്നത്.
ബഹുമാന്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി നൽകുന്ന ക്രിയാത്മകമായ പിന്തുണയ്‌ക്ക് ഗവർണറോട് ഹൃദയപൂർവം നന്ദി പറയുന്നു. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു- പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയ്‌ക്ക് പുറമേ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തുടങ്ങിയവരും ആശംസകൾ നേർന്നിട്ടുണ്ട്. സപ്തതി ദിനത്തിൽ ഗവർണറെ നേരിട്ട് കണ്ട് ആശംസകൾ നേർന്ന വ്യവസായ മന്ത്രി കൈത്തറി മുണ്ടും സമ്മാനിച്ചു. ബഹുമാന്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകൾ നേരുന്നതായി മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
Comments