ഗുരുതരമായ വീഴ്ച പറ്റി, സഞ്ജിത്തിൻറെ കൊലപാതകികളെ ഉടൻ പിടികൂടണം: അമിത്ഷായെ നേരിട്ടുകണ്ട് ആവശ്യമുന്നയിക്കുമെന്ന് കെ.സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുതരമായ വീഴ്ച പറ്റി, സഞ്ജിത്തിന്റെ കൊലപാതകികളെ ഉടൻ പിടികൂടണം: അമിത്ഷായെ നേരിട്ടുകണ്ട് ആവശ്യമുന്നയിക്കുമെന്ന് കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 04:42 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : എസ്ഡിപിഐക്കാർ ക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാര്യയുമായും മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. സഞ്ജിത്തിനെ കൊലപ്പെടുത്തിയവരെ ഉടൻ പിടികൂടിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്നതിൽ പോലീസ് ഗുരുതര വീഴ്ചവരുത്തി. ദേശീയപാതയിൽ നിന്നും വളരെ അടുത്താണ് ഈ കൊലപാതകം നടന്നത്. രാവിലെ തന്നെ സംഭവം അറിഞ്ഞിട്ടും ദേശീയ പാതയിൽ വാഹന പരിശോധന നടത്താൻ പോലീസ് തയ്യാറായില്ല. ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ പോലീസിന് വീഴ്ചപറ്റി. കൊലപാതകം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് പോലീസ് വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് പുറത്തുവിട്ടതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സഞ്ജിത്തിന് വധഭീഷണിയുണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. സഞ്ജിത്തിനെതിരെ ഗൂഢാലോചന നടത്തിയവരെ നിരീക്ഷിക്കാനോ അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ല. ഇന്റലിജൻസിന്റെ പക്കൽ എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇതിനനുസരിച്ച് പ്രവർത്തിക്കുന്നതിൽ പോലീസിന് വീഴ്ചപറ്റിയെന്നും സുരേന്ദ്രൻ ആവർത്തിച്ചു.

സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കൊല നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് പോലീസിന് നാണക്കേടാണ്. കേസ് അട്ടിമറിയ്‌ക്കാൻ സിപിഎമ്മിന്റെ സമ്മർദ്ദം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. പ്രതികളെ പിടികൂടുന്നതിൽ ഇനിയും താമസമുണ്ടായാൽ അമ്മമാരെവരെ അണിനിരത്തി സംസ്ഥാന വ്യാപകമായി ബിജെപി വലിയ പ്രക്ഷോഭം നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സഞ്ജിത്ത് കൊലക്കേസിന്റെ അന്വേഷണം എൻഐഎയ്‌ക്ക് വിടാൻ സർക്കാർ തയ്യാറാകണമെന്ന് ആവർത്തിച്ച സുരേന്ദ്രൻ, ഇക്കാര്യം ആവശ്യപ്പെട്ട് മറ്റെന്നാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്നും അറിയിച്ചു.

Tags: BJPfamilyPalakkadSDPIMurderK Surendransanjith
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies