പുത്തനുടുപ്പുകളിൽ വാത്സല്യം മാത്രമല്ല, പോറ്റമ്മയുടെ വേദനയും;ആ പറിച്ചുനടീലിനെക്കുറിച്ച് കേരളം ചർച്ച ചെയ്യുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുത്തനുടുപ്പുകളിൽ വാത്സല്യം മാത്രമല്ല, പോറ്റമ്മയുടെ വേദനയും;ആ പറിച്ചുനടീലിനെക്കുറിച്ച് കേരളം ചർച്ച ചെയ്യുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 05:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പെറ്റമ്മയുടേതെന്ന് കരുതുന്ന വേദനയ്‌ക്ക് നാളുകളായി കാതോർത്തിരുന്ന കേരളം ഇപ്പോൾ പോറ്റമ്മയുടെ വേദനയെക്കുറിച്ചും സംസാരിക്കുകയാണ്. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം അകന്നു പോകുന്നത് കാണേണ്ടി വരുന്ന ആന്ധ്രയിലെ ഒരമ്മയും അച്ഛനും. ഒരുപാട് സ്വപ്‌നങ്ങൾ നെയ്ത് കൂടെകൂട്ടിയ പൊന്നോമനയെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെ ഏൽപ്പിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തീർത്തും വികാരനിർഭരമായ രംഗങ്ങൾക്കായിരുന്നു ദത്ത് വിവാദത്തെ തുടർന്ന് വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയാകേണ്ടി വന്നത്.

ദിവസങ്ങൾ മാത്രമാണെങ്കിലും സ്വന്തമെന്ന് കരുതിയ കുരുന്നിനെ തിരികെ നൽകുമ്പോൾ ധരിക്കാൻ നിരവധി പുതുവസ്ത്രങ്ങളുമായാണ് ദമ്പതികൾ കുഞ്ഞിനെ കൈമാറിയത്. ആ പുത്തനുടുപ്പുകളിൽ വാത്സല്യം മാത്രമല്ല, പോറ്റമ്മയുടെ വേദനയും സ്വപ്‌നങ്ങളും പ്രതീക്ഷയും നന്മയും അങ്ങനെയെല്ലാമുണ്ടെന്ന് വേണം കരുതാൻ.

കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിർദേശം ദത്തെടുത്ത അദ്ധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങൾ പാലിച്ചണ് ദത്തെടുത്തതെന്ന് ദമ്പതികൾ ഉദ്യോഗസ്ഥരോട് നേരിട്ട് പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ ഓൺൈലൻ വഴി അപേക്ഷിച്ചിരുന്നു. വഞ്ചിയൂർ കുടുംബ കോടതിയിൽ സിറ്റിങ് നടന്നു. വിവാദങ്ങൾ മനോവിഷമം ഉണ്ടാക്കിയെന്നും അവർ തുറന്നു പറഞ്ഞു. കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാൽ നിയമപ്രശ്നം ഉണ്ടാകുമോയെന്ന് ദമ്പതികൾ ആരാഞ്ഞു. തുടർന്ന് കോടതി നിർദേശങ്ങൾ ഉദ്യോഗസ്ഥർ ദമ്പതികളോട് വിശദമാക്കി. വാർത്തകളിലൂടെ വിവരങ്ങൾ എല്ലാം അറിഞ്ഞിരുന്നതായും ദമ്പതികൾ വ്യക്തമാക്കി. യഥാർഥ അമ്മയ്‌ക്ക് നീതി ലഭിക്കണമെന്ന നിലപാടും അവർ അറിയിച്ചു.

ഒരു പ്രശ്നവുമില്ലാതെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞെന്നും സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ വെളിപ്പെടുത്തി. ജില്ലാ ക്രൈംബ്രാഞ്ചിലെ രണ്ട് എസ്ഐമാരും ഉദ്യോഗസ്ഥയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസി അനിൽകുമാറിനായിരുന്നു മേൽനോട്ടം. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തിൽ തിരിച്ചു കൊടുക്കേണ്ടി വന്നതിനാൽ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കിൽ ദമ്പതികൾക്കു മുൻഗണന ലഭിക്കും.

ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ പാളയത്തെ നിർമല ശിശുഭവനിലാണ് ഇപ്പോൾ കുഞ്ഞ്. ഡിഎൻഎ സാമ്പിൾ ശേഖരിച്ച് കഴിഞ്ഞു. കോടതി വിധി വരുന്നത് വരെ നിർമല ശിശുഭവനിൽ കുഞ്ഞ് തുടരും.

Tags: anupama adoption issue
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies