തിരുവനന്തപുരം : ഹലാൽ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഹലാൽ വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ബുധനാഴ്ച ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കും. ഫേസ്ബുക്ക് പേജിലൂടെയാണ് ഡിവൈഎഫ്ഐ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലുമാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘർപരിവാർ രാഷ്ട്രീയത്തിനെതിരെയാണ് തങ്ങളുടെ ഫുഡ് സ്ട്രീറ്റ് എന്നാണ് ഡിവൈഎഫെയുടെ ആഹ്വാനം. ഭക്ഷണത്തിൽ തുപ്പിയുള്ള ഹലാൽ സമ്പ്രദായത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹത്തിൽ നിന്നും ഉയർന്നുവരുന്നത്. ഇതിനിടെയാണ് ഡിവൈഎഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.
അതേസമയം ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്ത് എത്തി. ഭക്ഷണത്തിൽ മതം കലർത്തുന്നത് ആരാണെന്നായിരുന്നു കമന്റുകളിൽ നിറഞ്ഞ ചോദ്യം. ഇസ്ലാമിക ആചാരമായ ഹലാൽ അടിച്ചേൽപ്പിക്കുന്നതിനെതിരായാണ് പ്രതികരിക്കേണ്ടതെന്നും, മുസ്ലീം സമൂഹത്തിനെതിരെ പ്രതികരിക്കാൻ ഡിവൈഎഫ്ഐയ്ക്ക് ധൈര്യമില്ലെന്ന കമന്റുകളും പോസ്റ്റിന് താഴെ നിറഞ്ഞിട്ടുണ്ട്. ഡിവൈഎഫ്ഐ പോർക്ക് ഫെസ്റ്റിവൽ സംഘടിപ്പിക്കണമെന്നാണ് ചിലരുടെ ആവശ്യം.
Comments