ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളിൽ കോൺഗ്രസ്സ് എന്നും പകച്ചുനിൽക്കുകയായിരുന്നോ ?
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളിൽ കോൺഗ്രസ്സ് എന്നും പകച്ചുനിൽക്കുകയായിരുന്നോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 05:46 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളിൽ കോൺഗ്രസ്സ് എന്നും പകച്ചുനിൽക്കു   കയായിരുന്നോ ? വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനത്രയും തന്നെ ഗുരതരമായ ആക്രമണം മുംബൈ നഗരത്തിൽ നടന്നിട്ടും എന്തുകൊണ്ട് പാകിസ്താന് തിരിച്ചടി നൽകിയില്ല… ചോദ്യശരങ്ങൾ എയ്യുകയാണ് കോൺഗ്രസ്സിന് നേരെ… അതും കോൺഗ്രസ്സിന്റെ മുൻ കേന്ദ്രമന്ത്രിയും പല തവണ വക്താവുമായിരുന്ന മനീഷ് തിവാരി

26/11 എന്ന പേരിൽ 2008 നവംബർ 26ന് നടന്ന കുപ്രസിദ്ധി നേടിയ മുംബൈ ഭീകരാക്രമണം കോൺഗ്രസ്സ് ഭരണകാലത്തെ ഏറ്റവും വലിയസുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെട്ടത്. രാജ്യത്തിന് ആകെ നാണക്കേടായ സംഭവത്തിൽ 9 ഭീകരർ അടക്കം ആകെ കൊല്ലപ്പെട്ടത് 175 പേർ. പിടിയിലായ അജ്മൽ കസബിനെ തൂക്കിലേറ്റിയത് പോലും ഏറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ്. ലഷ്‌ക്കർ ഇ തൊയ്ബയുടെ നേതൃത്വത്തിൽ പാക് സൈന്യത്തിന്റെ അറിവോടെ നടന്ന ആക്രമണം നീണ്ടു നിന്നത് നാലു ദിവസം.

12 മേഖലകളിൽ ആസുത്രിത വെടിവെപ്പും ബോംബാക്രമണവും നടത്തിക്കൊണ്ടാണ് ഭീകരർ മുംബൈ നഗരത്തിൽ അഴിഞ്ഞാടിയത്. ഛത്രപതി ശിവാജി ടെർമിനസ്, ഒബ്‌റോയ് ഹോട്ടൽ, താജ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമ, ടൈംസ് ഓഫ് ഇന്ത്യ ലെയിൻ, സെ്ന്റ് സേവിയേഴ്‌സ് കോളേജ് എന്നിവയ്‌ക്ക് പുറമേ മാസഗാവ് മേഖലയിലെ ബോംബ് സ്‌ഫോടനവും ഭീകരർ നടത്തി. നൂറുകണക്കിന് ഇന്ത്യക്കാരുടെ മരണത്തിനും വിദേശപൗരന്മാരേയും പോലീസുദ്യോഗസ്ഥരേയും ബലികൊടുക്കേണ്ടി വന്ന പാക്ഭീകരാക്രമണത്തിനെതിരെ ഒന്നും ചെയ്യാൻ മൻമോഹൻ സിംഗും സോണിയയും ശ്രമിച്ചില്ലെന്ന ഗുരുതരമായ കൃത്യവിലോപമാണ് മനീഷ് തിവാരി ചൂണ്ടിക്കാട്ടുന്നത്.

ഏറെ നാശം വിതച്ച മുംബൈ ഭീകരാക്രമത്തെ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ നിന്നും ഒട്ടും കുറച്ചുകാണരുതായിരുന്നുവെന്ന് വിലപിക്കുകയാണ് മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി. അമേരിക്ക ചെയ്തതുപോലെ പാകിസ്താനെതിരെ ശക്തമായ തിരിച്ചടിയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ അന്താരാഷ്‌ട്ര തലത്തിൽ പോലും കോൺഗ്രസ്സ് ഒരു സമ്മർദ്ദവും ചെലുത്തിയില്ലെന്നും മനീഷ് തന്റെ തന്നെ പാർട്ടിക്കും നേതാക്കൾക്കുമെതിരെ പുസ്തകത്തിലൂടെ തുറന്നടിക്കുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിൽ മൻമോഹൻ സിംഗ് സർക്കാർ കാണിച്ച അലംഭാവം ഭീകരർക്കും പാകിസ്താനും സഹായമായെന്നാണ് മനീഷ് തിവാരി പറയുന്നത്. പുറത്തിറക്കാൻ പോകുന്ന 10 ഫ്ലാഷ് പോയിന്റ്സ്, 20 ഇയേഴ്സ് എന്ന ഇംഗ്ലീഷിലുള്ള പുസ്തകത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന തിവാരി കോൺഗ്രസ്സിനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്തുവിടാൻ പോകുന്നത്. ഭീകരരെ അതിധീരമായ നേരിട്ട സൈന്യത്തോടും മുംബൈ പോലീസിനോടും കോൺഗ്രസ്സ് നന്ദി കാണിച്ചില്ലെന്നാണ് തുറന്നുപറച്ചിൽ.

പുസ്തകം ഇറങ്ങുംമുന്നേ പുറത്തുവന്ന വിവരങ്ങൾ വലിയ ചർച്ചയാവുകയാണ്. കഴിഞ്ഞ 20 വർഷം ഇന്ത്യയിലുണ്ടായ വിവിധ സംഭവവികാസങ്ങളെ പുസ്തകത്തിലൂടെ മനീഷ് വിശദീകരിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ്സ് ഭരിച്ച കാലഘട്ടത്തിലെ എല്ലാ കെടുകാര്യ സ്ഥതയും മനീഷ് തുറന്നുകാട്ടുന്നത് സോണിയക്കും രാഹുലിനും പ്രിയങ്കയ്‌ക്കും വാദ്രയ്‌ക്കും ഒരു പോലെ കനത്ത പ്രഹരമാകുമെന്നുറപ്പാണ്. രാജ്യസുരക്ഷയെക്കുറിച്ചും അതിർത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന രാഹുലടക്കമുള്ള കോൺഗ്രസ്സ് നേതാക്കളുടെ ഉത്തരം മുട്ടിക്കാൻ പോകുന്ന തുറന്നുപറച്ചിലാണ് പുറത്തുവരുന്നത്.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies