പാലക്കാട്: ഭക്ഷണത്തിൽ മതം കലർത്തുന്നതിനെതിരെ പ്രതിഷേധവുമായി യുവമോർച്ച രംഗത്ത്. യുവമോർച്ചയുടെ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതരഹിത ഭക്ഷണ ശാല സംഘടിപ്പിച്ചു. ഭക്ഷണത്തിൽ മതം കലർത്തുന്നവർക്കെതിരെ മതരഹിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണ ശാല സംഘടിപ്പിച്ചത്.
‘മതരഹിത ഭക്ഷണം, മലിനമാകാത്ത ഭക്ഷണം’ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മേലാമുറിയിൽ നടന്ന പ്രതിഷേധം യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ഇപി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പലയിടത്തും മതത്തിന്റെ പേരിലുള്ള ഭക്ഷണ വിതരണം വ്യാപകമായ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി യുവമോർച്ച എത്തിയത്.
അതേസമയം ഹലാൽ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ എത്തിയിരുന്നു. ഭക്ഷണത്തിൽ തുപ്പിയുള്ള ഹലാൽ സമ്പ്രദായത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹത്തിൽ നിന്നും ഉയർന്നുവരുന്നത്. ഇതിനിടെയാണ് ഡിവൈഎഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്.
Comments