വധശ്രമം നടന്നത് നാലുതവണ, ഫസൽ വധക്കേസ് അന്വേഷിച്ച കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ എവിടെ? സിപിഎം അദ്ദേഹത്തെ വേട്ടയാടുന്നതെന്തിന്?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വധശ്രമം നടന്നത് നാലുതവണ, ഫസൽ വധക്കേസ് അന്വേഷിച്ച കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ എവിടെ? സിപിഎം അദ്ദേഹത്തെ വേട്ടയാടുന്നതെന്തിന്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 10:06 am IST
FacebookTwitterWhatsAppTelegram

കൊച്ചി : സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാനത്തെ  ഐപിഎസ് ഉദ്യോഗസ്ഥൻ കുടുംബം പോറ്റാൻ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്നുവെന്ന് റിപ്പോർട്ട്. അയൽ സംസ്ഥാനത്തെ   സ്വകാര്യ കമ്പനിയിൽ ആണ്  സെക്യൂരിറ്റി ഓഫീസറായി അദ്ദേഹം ജോലി നോക്കുന്നത് . നാലര വർഷത്തോളം  സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത്  മാനസികമായും ശാരീരികമായും തന്നെ സംസ്ഥാന സർക്കാർ ഏറെ  പീഡിപ്പിച്ചിരുന്നു.  ഇതിനെ നിയമപരമായി നേരിട്ടതിന്  റിട്ടയർമെന്റും പെൻഷൻ ആനുകൂല്യങ്ങളും നിഷേധിച്ചതിനെതുടർന്ന്  കുടുംബംപോറ്റാൻ അദ്ദേഹം പ്രയാസമനുഭവിക്കുകയാണ്.

അയൽസംസ്ഥാനത്ത് പ്രവാസ ജീവിതം നയിക്കാൻ ഇതോടെ അദ്ദേഹം  നിർബന്ധിതനാവുകയായിരുന്നു.  ഫസൽ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്ന  നിലയിൽ ആണ് അദ്ദേഹം സർക്കാരിന്റെ കണ്ണിലെ കരടായത്.  ഫസൽവധക്കേസിൽ   ഭരണകക്ഷിയുടെ വാദവും ന്യായീകരണവും  അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. “എപ്പോൾ വേണമെങ്കിലും എന്നെ അവർ കൊല്ലും.  വിധി അംഗീകരിക്കാൻ ഞാൻ തയ്യാറാണ്.  അതിനുമുമ്പ് എന്റെ കുട്ടികളെ സുരക്ഷിതരാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.   ”കെഎപി അഞ്ചാം ബറ്റാലിയന്റെ കമാൻഡന്റായി വിരമിച്ച കെ. രാധാകൃഷ്ണന്റെ വാക്കുകളാണിത്. ഒരു ദേശീയ മാദ്ധ്യമമാണ് രാധാകൃഷ്ണന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം തുറന്നുകാട്ടുന്നത്.

ഉപജീവനത്തിനായി അയൽസംസ്ഥാനത്തെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു. “ഗവേഷക വിദ്യാർത്ഥിയായ എന്റെ മകൾ അവളുടെ ഹോസ്റ്റൽ ചെലവുകൾക്കും പഠന ആവശ്യത്തിനും വേണ്ടി  പാർട്ട് ടൈം ജോലി ചെയ്യുകയാണ്. ബിരുദാനന്തര ബിരുദധാരിയായ എന്റെ മകന് സിവിൽ സർവീസ് കോച്ചിംഗ് കോഴ്‌സ് ഉപേക്ഷിക്കേണ്ടി വന്നു. കേസ് നേരിടാൻ എനിക്ക് എന്റെ കുടുംബ സ്വത്ത് വിൽക്കേണ്ടി വന്നു, വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ എന്റെ വീട് ബാങ്ക് ലേലം ചെയ്തു, ”അദ്ദേഹം പറഞ്ഞു.

സി.പി.എം വിട്ട് എൻ.ഡി.എഫിൽ ചേർന്ന മുഹമ്മദ് ഫസലിനെ 2006 ഒക്‌ടോബർ 22-ന് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുമ്പോൾ രാധാകൃഷ്ണൻ കണ്ണൂരിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ഡി.വൈ.എസ്.പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. കണ്ണൂർ ഡി.ഐ.ജി അനന്തകൃഷ്ണൻ രാധാകൃഷ്ണനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. കൊലപാതകം അന്വേഷിക്കാൻ 20 അംഗ സംഘത്തെയും നിയോഗിച്ചു. .

പ്രദേശത്തെ 300 പേരുടെ ഫോൺകോളുകൾ രാധാകൃഷ്ണൻ പരിശോധിച്ചു. ഫസൽ കൊല്ലപ്പെട്ട ഒക്ടോബർ 22ന് പുലർച്ചെ 3.45ന് കാരായി ചന്ദ്രശേഖരന്റെ അടുത്ത അനുയായിയായ കലേഷ് കാരായി രാജനെ മൊബൈൽ ഫോണിൽ വിളിച്ചിരുന്നു. മിനിറ്റുകൾക്കകം സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ ഓഫീസ് നമ്പറിൽ നിന്ന് തലശ്ശേരിയിലെ മൂന്ന് ആശുപത്രികളിലേക്കും ഫോൺകോളുകൾ പോയി.ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ഞാൻ റിപ്പോർട്ട് ചെയ്തു”.

“രണ്ട് ദിവസത്തിന് ശേഷം ആഭ്യന്തര മന്ത്രി എന്നെ വീണ്ടും പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് എന്താണ് ഉദ്ദേശമെന്ന് എന്നോട് ചോദിച്ചു. ഏതെങ്കിലും പാർട്ടി അംഗത്തിനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ അറിയിക്കണമെന്നും  അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഇതേ  തുടർന്ന്, എന്റെ ടീം അംഗങ്ങളും എന്നോട്  എതിർപ്പിലായി. പത്ത് ദിവസത്തിന് ശേഷം, എന്നെ അന്വേഷണത്തിൽ നിന്ന് മാറ്റി, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി, ”അദ്ദേഹം പറഞ്ഞു.

ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ നൽകിയ രണ്ട് പ്രധാന സാക്ഷികൾ ദുരൂഹമായി കൊല്ലപ്പെട്ടതായും രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി നേതാവായ വത്സരാജനെ ബ്ലേഡ് മാഫിയ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ സി.പി.എമ്മിന്റെ മുൻ ആക്ഷൻ ടീമംഗമായിരുന്ന പഞ്ചാര ഷിനിലിനെ 2007ൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. 2012ൽ എട്ട് സി.പി.എം പ്രവർത്തകർക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിന്റെ  കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ഫസലിന്റെ സഹോദരൻ നൽകിയ ഹർജിയെ തുടർന്നാണ് സി.ബി.ഐ പുനരന്വേഷണത്തിന്  ഹൈക്കോടതി ഉത്തരവിട്ടത്.

2006 ഡിസംബർ 15ന് രാധാകൃഷ്ണന് നേരെ വധശ്രമമുണ്ടായി.  ഒരു സംഘം പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ  ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നട്ടെല്ലിന് തകരാർ സംഭവിച്ച എനിക്ക്  സുഖം പ്രാപിക്കാൻ ഒന്നര വർഷം ആശുപത്രിയിൽ കഴിയേണ്ടിവന്നു. സദാചാര വിരുദ്ധത ആരോപിച്ചായിരുന്നു സസ്പെൻഷൻ.  പിന്നീട്  മൂന്ന് തവണ കൂടി തനിക്ക്  നേരെ വധശ്രമമുണ്ടായെന്ന് രാധാകൃഷ്ണൻ പറയുന്നു.

2016ൽ രണ്ടാം തവണയും ഐപിഎസ് പദവി ലഭിച്ചതോടെ രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തു. തിരിച്ചെടുക്കാൻ നാലര വർഷത്തോളം നീണ്ട നിയമപോരാട്ടം നടത്തേണ്ടിവന്നു. എട്ട് മാസത്തോളം കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റായി സേവനമനുഷ്ഠിച്ചു.  വിരമിക്കലിന് ഒരു ദിവസം മുമ്പ്, 2021 ഏപ്രിൽ 29-ന് അച്ചടക്ക നടപടിക്കുള്ള മെമ്മോ ലഭിച്ചു.  വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കുമെന്നറിയിച്ചായിരുന്നു ആ മെമ്മോ. അന്ന് വൈകിട്ട്  4.30 ന്  പ്രത്യേക  ദൂതൻ വഴി ധൃതി പിടിച്ചാണ്  മെമ്മോ കൈമാറിയത്. പ്രൊഫഷണൽ പെൻഷനുവേണ്ടിയുള്ള എന്റെ അപേക്ഷ പോലും നിരസിക്കപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

Tags: FASAL MURDER CASE
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies