വൈക്കം മഹാദേവ ക്ഷേത്രത്തിലെ തുറക്കാത്ത വാതിൽ: ഐതീഹ്യം ഇങ്ങനെ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ തുറക്കാത്ത വാതിൽ: ഐതീഹ്യം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 07:06 am IST
FacebookTwitterWhatsAppTelegram

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിലൊന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. അന്നദാന പ്രഭു എന്ന പേരിൽ ആരാധിക്കുന്ന വൈക്കത്തപ്പനെ അടുത്തറിഞ്ഞാൽ പലതും അത്ഭുതപ്പെടുത്തും. അതിനാൽ ക്ഷേത്രത്തോളം തന്നെ പ്രാധാന്യം ഇവിടുത്തെ ക്ഷേത്രകഥകൾക്കും ആളുകൾ നൽകുന്നുണ്ട്. അതിലൊന്നാണ് ഇവിടുത്തെ തുറക്കാത്ത വാതിലിന്റെ കഥ. അറിയാം ഇവിടുത്തെ തുറക്കാത്ത വാതിലിന്റെ ഐതീഹ്യം.

108 ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു പണ്ട് വൈക്കം മഹാദേവ ക്ഷേത്രം. വടക്കുംകൂർ രാജാക്കന്മാരും ക്ഷേത്രത്തിലെ ഊരാണ്മക്കാരും തമ്മിൽ ക്ഷേത്രത്തിന്റെ അധികാരത്തെ ചൊല്ലി ദീർഘകാലം തർക്കത്തിലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടതാണ് നാലമ്പലത്തിന്റെ പടിഞ്ഞാറേ ഭാഗത്തെ തുറക്കാത്ത വാതിലിന്റെ പിന്നിലുള്ള ചരിത്രം. രണ്ടു പക്ഷക്കാർ തമ്മിലുള്ള തർക്കവും വഴക്കും അനുദിനം വർദ്ധിച്ചു വന്നു. പക്ഷെ രാജാവ് ഇതിനൊന്നും പകരം ചോദിക്കാൻ നിൽക്കാതെ തന്റേതായ നിലപാടിൽ ഉറച്ചു നിന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ ന്യായത്തിൽ ഉറച്ച് നിന്നത് വലിയ പ്രശ്‌നങ്ങൾക്കും കാരണമായി.

അങ്ങനെ ഒരിക്കൽ വടക്കുംകൂർ രാജാവ് ഊരാണ്മക്കാരോട് ആലോചിക്കാതെ പെരുന്തമൃത് പൂജ എന്ന വഴിപാട് നടത്താൻ തീരുമാനിച്ചു. വളരെയധികം ചിലവ് വരുന്നതാണ് ഈ പൂജ. സാധാരണ നിവേദ്യങ്ങൾ കൂടാതെ ഖാദ്യം, ലേഹ്യം , ഭക്ഷ്യം, പേയം എന്നിവയിൽ ഉൾപ്പെടുന്ന സകല വിഭവങ്ങളും കൂട്ടിച്ചേർത്തുന്ന ഭോജനമാണ് ഇതിൽ വിളമ്പുന്നത്. ഇതോടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാവർക്കും അന്നദാനം നൽകുകയും വേണം.

പൂജ നടത്താൻ രാജാവ് തീരുമാനിക്കുകയും ഇതറിഞ്ഞ ഊരാണ്മക്കാർ ഇത് മുടക്കാൻ തീരുമാനിക്കുകയും ചെയ്തു. പൂജയുടെ ദിവസം രാജാവിന്റെ സംഘം എല്ലാ വിഭവങ്ങളും തയ്യാറാക്കി ക്ഷേത്രത്തിലെത്തിച്ചു. ഭക്തരും രാജാവിന്റെ കുടുംബവും എല്ലാവരും ക്ഷേത്രത്തിൽ എത്തിയെങ്കിലും സ്ഥിരം ക്ഷേത്രത്തിലുണ്ടാവുന്ന ഊരാണ്മക്കാർ ആരും അന്നവിടെ ഉണ്ടായില്ല. കുറച്ചു കഴിഞ്ഞ് ഊരാണ്മക്കാരിലൊരാളായ ഞള്ളൻ നമ്പൂതിരി പടിഞ്ഞാറേ നടയിലുടെ സോപാനപ്പടിയിൽ എത്തി. അവിടെയുണ്ടായിരുന്ന നിവേദ്യ പാത്രങ്ങളിൽ മുറുക്കിത്തുപ്പുകയും ചെയ്തു.

എല്ലാം അശുദ്ധമായതോടെ പൂജ മുടങ്ങി. ഇതു കഴിഞ്ഞ് പടിഞ്ഞാറേ ഗോപുരം വഴി മടങ്ങുവാൻ തുടങ്ങിയ ഞള്ളൻ നമ്പൂതിരിയെ അവിടെവെച്ച് സർപ്പം കൊത്തി. ഗോപുരത്തിന് പുറത്തു കടന്നപാടെ അദ്ദേഹം മരിക്കുകയും ചെയ്തു. ഇതേ സമയം തന്നെ ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ വാതിൽ തനിയെ അടഞ്ഞു പോയി. ഈ സമയം തന്നെ ഇനി മേലിൽ വാതിൽ തുറക്കരുതെന്ന് ശ്രീകോവിലിനുള്ളിൽ നിന്ന് അശരീരി ഉണ്ടായെന്നുമാണ് ഐതിഹ്യം. അന്ന് അടഞ്ഞ ആ വാതിൽ ഇന്നും ഒരു സ്മാരകം പോലെ തുറക്കാത്ത വാതിലായി നിലകൊള്ളുന്നു.

Tags: VAIKOM MAHADEVA KSHETHRAM
ShareTweetSendShare

More News from this section

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies