ഡൽഹി : രാഷ്‌ട്രീയ ജനത ദൾ (ആർജെഡി ) നേതാവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശാരീരിക വിഷമതകളും നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിലാണ് ലാലു പ്രസാദ് യാദവ് ചികിത്സയിൽ കഴിയുന്നത്.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ രക്തവും കൊറോണ പരിശോധനയ്‌ക്കായി സാമ്പിളും ശേഖരിച്ചു. അധികം വൈകാതെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. നിലവിൽ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കുംഭകോണം അഴിമതി കേസിലെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ആർജെഡി നേതാവ് ഡൽഹിയിലായിരുന്നു താമസിച്ചിരുന്നത്.















