നാക്ക് മുറിച്ച്, മൂക്ക് ചെത്തി ബ്ലാക്ക് ഏലിയൻ; അന്യഗ്രഹജീവിയെ പോലെയൊരു മനുഷ്യൻ; വീഡിയോ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നാക്ക് മുറിച്ച്, മൂക്ക് ചെത്തി ബ്ലാക്ക് ഏലിയൻ; അന്യഗ്രഹജീവിയെ പോലെയൊരു മനുഷ്യൻ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 06:34 pm IST
FacebookTwitterWhatsAppTelegram

നാം എങ്ങിനെയാണോ സൃഷ്ടിക്കപ്പെട്ടത് ആ രൂപത്തിൽ ഒട്ടും സംതൃപ്തരല്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ശരീരത്തിന് രൂപമാറ്റം വരുത്തുകയെന്നത് പലരുടെയും ഹോബിയാണ്. ഇഷ്ടമുള്ള രീതിയിൽ മുഖത്തെയും മറ്റ് ശരീര ഭാഗങ്ങളെയും മാറ്റിയെടുക്കാൻ ഇന്ന് സാധിക്കും. ഇങ്ങനെ ശരീരത്തിൽ നൂറോളം ശസ്ത്രക്രിയകൾ നടത്തി ലോക പ്രശസ്തരായവരുമുണ്ട്. കണ്ടിട്ടില്ലേ ബാർബി ഡോളിനെ പോലെ ഇരിക്കുന്ന ചില വിദേശ വനിതകളെ.. എന്നാൽ നാം ഇന്നുവരെ കണ്ടെ രൂപമാറ്റ ശസ്ത്രക്രിയകളിൽ ടോട്ടലി വെറൈറ്റി പിടിച്ച കക്ഷിയാണ് ഫ്രാൻസിലെ ആന്റണി ലോഫ്രെഡോ.

ഒറ്റ നോട്ടത്തിൽ ആരും പേടിച്ചുപോകുന്ന രൂപത്തിലേക്കാണ് ആന്റണി ലോഫ്രെഡോ ശസ്ത്രക്രിയയിലൂടെ മാറിയത്. തന്നെ കണ്ടാൽ അന്യഗ്രഹ ജീവിയെ പോലെ തോന്നണമെന്നാണ് ആന്റണിയുടെ ആഗ്രഹം. 33കാരനായ ഇയാൾ തന്റെ ജീവിത ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ചെയ്തത് ആരെയും അതിശയിപ്പിക്കുന്ന പ്രവൃത്തികളാണ്.

കൃഷ്ണമണി ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ടാറ്റു ചെയ്തു കഴിഞ്ഞ ആന്റണി തന്റെ നാവിനെ രണ്ടായി പിളർത്തി. മൂക്കിന്റെ അഗ്രം മുറിച്ചു. മേൽചുണ്ടിന്റെ ഒരു ഭാഗം എടുത്തുകളഞ്ഞു. തലയിൽ മുഴകളും കുഴികളും ഉണ്ടാക്കി. ഇതെല്ലാം ചെയ്തിട്ട് കുറച്ച് നാളുകളേറെയായി. ആന്റണി ഇപ്പോൾ വാർത്തകളിൽ വീണ്ടും ഇടം പിടിച്ചത് പുതിയ സാഹസം കഴിഞ്ഞതോടെയാണ്. തന്റെ കൈകളിലെ രണ്ട് വിരലുകളും ചെത്തികളഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയയിലൂടെ ഇടതു കയ്യിലെ വിരലുകളാണ് മുറിച്ചുമാറ്റിയത്. അടുത്ത് തന്നെ വലതുകയ്യിലും ഇത് പ്രാവർത്തികമാക്കുമെന്ന് ആന്റണി അറിയിച്ചിട്ടുണ്ട്.

തന്റെ ഈ പ്രവൃത്തികൾക്കെല്ലാം ആന്റണി ഒരു പേരിട്ടിട്ടുണ്ട്. ബ്ലാക്ക് ഏലിയന്റ് പ്രോജക്ട് എന്നാണത്. ഇൻസ്റ്റഗ്രാമിലൂടെ ശസ്ത്രക്രിയയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ആന്റണി അപ്പപ്പോൾ പങ്കുവെക്കാറുണ്ട്. നിരവധി ഫോളോവേഴ്സുള്ള ആന്റണിയുടെ രൂപമാറ്റ ശസ്ത്രക്രിയ എന്നും വിവാദമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തുകയും പതിവാണ്.

പല രാജ്യങ്ങളിലും ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റുന്നത് നിയമവിരുദ്ധമാണെന്നത് ആന്റണിക്ക് പലപ്പോഴും വെല്ലുവിളിയായിട്ടുണ്ട്. ഇത്തരം നിയമങ്ങൾ ഫ്രാൻസിലും നിലനിൽക്കുന്നതിനാൽ സ്പെയിനിലെത്തിയാണ് മൂക്കിന്റെ അഗ്രം ചെത്തികളഞ്ഞത്. ചുണ്ടിന്റെ ഒരു ഭാഗം അടർത്തി കളഞ്ഞതിന് ശേഷം സംസാരിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടെന്നും ആന്റണി പറയുന്നു.

അന്യഗ്രഹ ജീവിയാകുന്നതിന് ആന്റണിയുടെ പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. ശരീരം മെറ്റലിന് സമാനമാക്കുകയാണ് അടുത്ത ലക്ഷ്യം. ഇിതനായി ശരീരത്തിലെ ചർമം മുഴുവൻ നീക്കം ചെയ്യുമെന്നും ആന്റണി അറിയിച്ചു. ഇതുപോലെ രൂപം അൽപം വൈകൃതമാക്കി പ്രസിദ്ധരായ വേറെയും ആളുകളുണ്ട്. മനുഷ്യ സാത്താനായി മാറണമെന്ന് ആഗ്രഹത്തോടെ മൂക്ക് ചെത്തി, പല്ലുകൾ കൂർപ്പിച്ച ബ്രസീലുകാരൻ മൈക്കൽ ഫരോ ഡോ. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു പ്രധാന പ്രചോദനം. ഇത്തരത്തിൽ സാഹസങ്ങൾ വിനോദമാക്കുന്ന നിരവധിയാളുകൾ ലോകത്തിന്റെ അങ്ങോളമിങ്ങോളമുണ്ട്. ഇവരെല്ലാം പലപ്പോഴും ഉത്തരം കിട്ടാത്തൊരു ചോദ്യവുമാണ്.

Tags: black alien projectblack alien
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies