സിപിഎം വേട്ടയാടലിന്റെ ഇര; കേസ് നടത്തി പാപ്പരായി; ഐപിഎസ് മുൻ ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണന് കിടപ്പാടവും നഷ്ടമാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം വേട്ടയാടലിന്റെ ഇര; കേസ് നടത്തി പാപ്പരായി; ഐപിഎസ് മുൻ ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണന് കിടപ്പാടവും നഷ്ടമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 10:10 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: ഫസൽ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയതിന് ഇടത് സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ കെ. രാധാകൃഷ്ണന്റെ കിടപ്പാടവും നഷ്ടമാകുന്നു. രണ്ട് മാസത്തിനുള്ളിൽ വീട്ടിൽ നിന്ന് ഒഴിയണമെന്നാണ് ബാങ്ക് അധികൃതരുടെ താക്കീത്.

കോട്ടയം സ്വദേശിയായ രാധാകൃഷ്ണൻ 35 ലക്ഷം രൂപ വായ്പയെടുത്താണ് തൃപ്പൂണിത്തുറയിൽ വീട് വാങ്ങിയത്. ആദ്യ ഗഡുക്കൾ കൃത്യമായി അടച്ചു. പിന്നീടാണ് ഫസൽ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ആരംഭിച്ചത്. സിപിഎം നേതാക്കൾ ആഗ്രഹിച്ച രീതിയിൽ കേസ് അന്വേഷിക്കാതിരുന്നതിനായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണന് വേട്ടയാടൽ നേരിടേണ്ടി വന്നത്. സർക്കാരിന്റെ പകപോക്ക് ആരംഭിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. തിരിച്ചടവ് മുടങ്ങി. ഇതോടെ സ്ഥലം ബാങ്ക് ജപ്തി ചെയ്തു. 25 ലക്ഷം രൂപ ഉടൻ നൽകിയില്ലെങ്കിൽ വീട് നഷ്ടമാകുമെന്നും ലേലത്തിൽ വയ്‌ക്കുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

2006ലെ ഫസൽ വധക്കേസിന് ശേഷം സിപിഎമ്മിന്റെ നടപടിക്ക് പിന്നാലെ കേസ് നടത്തിയാണ് സമ്പാദ്യമെല്ലാം നഷ്ടമായത്. സസ്‌പെൻഷൻ നേരിട്ടതിന് ശേഷം 2008ൽ വീണ്ടും ജോലിയിൽ പ്രവേശിച്ചു. 2016ൽ ഐപിഎസ് ലഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സസ്‌പെൻഷൻ. ഇതിനെതിരെ 5 വർഷത്തോളം സുപ്രീംകോടതിയിൽ ഉൾപ്പെടെ കേസ് നടത്തിയാണ് ജോലിയിൽ കറിയത്.

വിരമിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും താത്കാലിക പെൻഷൻ പോലും തടഞ്ഞുവച്ചരിക്കുകയാണ്. മകൾ ഗവേഷക വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റലിൽ ഫീസ് കെട്ടാനാകാതെ പഠനം അവസാനിപ്പിച്ചു. സിവിൽ സർവീസ് കോച്ചിങ്ങിന് പോയിരുന്ന മകന്റെയും പഠനം നിന്നു. ചെറിയ ജോലികളിലൂടെ വരുമാനം കണ്ടെത്തുകയാണ് ഇരുവരും.

വാഹനാപകടത്തിൽ പരിക്ക് പറ്റിയതറിഞ്ഞ് നിരവധി പേർ വിളിച്ചിരുന്നതായും നീതി ലഭിക്കണമെന്നും മക്കളുടെ ഭാവി സുരക്ഷിതമാകണമെന്നുമാണ് ആഗ്രഹമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Tags: k radhakrishnan
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies