തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി 85 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാർ പിടിയിലായി . പത്തനംതിട്ട, ഓച്ചിറ സ്വദേശികളായ രണ്ടുപേരെയാണ് എയര്‍കസ്റ്റംസ് ഇന്റ്ലിജന്‍സ് വിഭാഗം പിടികൂടിയത്.
സ്വര്‍ണം പ്രത്യേക രീതിയില്‍ ഉരുക്കി മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫ്ലൈ ദുബായ് ജി.9 വിമാനത്തിലെത്തിയ ഇവരെ ഇന്റ്ലിജന്‍സ് വിഭാഗം പിടികൂടിയത് .
Comments