കുറ്റവാളികളുടെ താവളത്തിന്റെ മുഖച്ഛായ മാറ്റിയ സ്ത്രീ സമൂഹം; വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറ്റവാളികളുടെ താവളത്തിന്റെ മുഖച്ഛായ മാറ്റിയ സ്ത്രീ സമൂഹം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 06:44 pm IST
FacebookTwitterWhatsAppTelegram

സ്ത്രീസമത്വത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് വാതോരാതെ സംസാരിക്കാൻ അറിയാമെങ്കിലും അത് നിറവേറ്റാൻ എല്ലാവരും അല്പം മടികാണിക്കാറുണ്ട്. അവൾ ഒരു പെണ്ണല്ലേ? അവൾക്കത് ചെയ്യാൻ സാധിക്കുമോ? അവളെക്കൊണ്ടൊന്നും പറ്റില്ല എന്ന ചിന്തകളാണ് സ്ത്രീകളെ മുൻപന്തിയിൽ നിന്നും മാറ്റി നിർത്തുന്നത്. പ്രത്യേകിച്ചും അധികാര രാഷ്‌ട്രീയത്തിൽ സ്ത്രീ സമൂഹത്തിന്റെ പങ്കാളിത്തം വളരെ ശുഷ്‌കം തന്നെയാണ്. എന്നാൽ ഇതിനെ പൊളിച്ചെഴുതുന്ന ഒരു പ്രദേശമുണ്ട്. വനിതകൾ മാത്രം ഭരണം കയ്യാളുന്ന ഈ പ്രദേശം അങ്ങ് യൂറോപ്പിലെ എസ്‌റ്റോണിയയിലാണ്.

ശക്തരായ സ്ത്രീകൾ ഭരിക്കുന്ന ലോകത്തെ ഏക ദ്വീപായ കിഹ്നു ദ്വീപിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇവിടെ ഭരണവും തീരുമാനങ്ങളുമെല്ലാം സ്ത്രീകളുടെ കെയ്യിൽ ഭദ്രമാണ്.യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിലാണ് കിഹ്നു ദ്വീപ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി സുന്ദരമായ കിഹ്നു ദ്വീപ് ഇന്ന് വൈവിധ്യം കൊണ്ടും കലാരീതികൾ കൊണ്ടും ആളുകളെ ഞെട്ടിക്കുകയാണ്.

പതിറ്റാണ്ടുകൾ നീണ്ട പാരമ്പര്യവും സംസ്‌കാരവുമാണ് ഈ കൊച്ചു ദ്വീപിനുള്ളത്. കടലിൽ ഉപജീവനമാർഗം തേടുന്നവരാണ് ദ്വീപിലെ പുരുഷന്മാർ. അതിനായി മാസങ്ങളോളം ഇവർ കടലിൽ കഴിയും. ഈ സമയം ദ്വീപിൽ ഭരണം നടത്തുക സ്ത്രീകളാണ്. വിവാഹം ശവസംസ്‌കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ മുന്നിൽ നിന്ന് നടത്തുന്നത് സ്ത്രീകളാണ്. പരമ്പരാഗതമായ കലാരീതികൾ കൊണ്ട് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിലും കിഹ്നു ദ്വീപ് സ്ഥാനം പിടിച്ചിട്ടുണ്ട്.

ഏഴ് ഗ്രാമങ്ങളും ബീച്ചുകളുമുൾപ്പെടുന്ന ഈ ദ്വീപിൽ 300 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ കൂടുതലും സ്ത്രീകൾ തന്നെയാണ് ഉള്ളത്. പാട്ട്, നൃത്തം കരകൗശല വിദ്യകൾ ഉൾപ്പെടെയുള്ള പരമ്പരാഗത ശീലങ്ങൾക്ക് കോട്ടം തട്ടാതെ കൊണ്ടുപോകുകയും കല്യാണം ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യുന്ന സ്ത്രീകളെ പുരാതന സംസ്‌കാരത്തിന്റെ സംരക്ഷകരായാണ് കണക്കാക്കുന്നത്.

ഇവിടുത്തെ കാലാരൂപങ്ങളും കരകൗശല നിർമ്മാണവുമെല്ലാം വ്യത്യസ്തമാണ്. പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളാണ് അവിടുത്തുകാർ ഉപയോഗിക്കുന്നത്. ഇവിടുത്തുകാരുടെ വസ്ത്രധാരണ രീതി മറ്റ് പല രാജ്യങ്ങളിലും പ്രസിദ്ധമാണ്. ദ്വീപ് സംസ്‌കാരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് സംഗീതം. ഇവിടുത്തെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും എന്തിനധികം പറയണം പാഠ്യവിഷയങ്ങളിൽ പോലും നൃത്തവും സംഗീതവും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ എല്ലാ സ്ഥലങ്ങളെയുപോലെ പോലെ ഈ ദ്വീപിനും നിഗൂഢമായ ഒരു ചരിത്രമുണ്ട്. ആദ്യ കാലങ്ങളിൽ കിഹ്നു ദ്വീപിൽ കുറ്റവാളികളും നാട് കടത്തപ്പെട്ടവരും മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും സമാധാനാന്തരീക്ഷം ഇല്ലാതാകുകയും ചെയ്തതോടെ സ്ത്രീകൾ ഭരണം ഏറ്റെടുത്തു. അടുത്ത തലമുറയ്‌ക്ക് പാരമ്പര്യങ്ങൾ കൈമാറാൻ സാധിച്ചത് ദ്വീപിനെ ഇന്നും സാംസ്‌കാരിക കേന്ദ്രമായി നിലനിർത്തുകയാണ്. ദ്വീപിനെ മാറ്റത്തിലേക്ക് നയിച്ചതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്.

വിനോദസഞ്ചാര രംഗത്തും കിഹ്നു ദ്വീപ് മുൻപന്തിയിലാണ്. വിനോദ സഞ്ചാര സീസണുകളിൽ പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ദ്വീപ് തേടി എത്താറുണ്ട്. ദ്വീപിനെ അടുത്തറിയാനും അവരുടെ പാരമ്പര്യവും സംസ്‌കാരവും കണ്ടറിയാനും അതിനെ കുറിച്ച് കൂടുതൽ പഠിക്കാനും വിനോദ സഞ്ചാരികൾക്കും ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്.

ShareTweetSendShare

More News from this section

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

Latest News

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies