'ജവാദ്' കേരളത്തിലേയ്ക്ക്; നാശം വിതയ്ക്കുമോ ?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജവാദ്’ കേരളത്തിലേയ്‌ക്ക്; നാശം വിതയ്‌ക്കുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 08:33 am IST
FacebookTwitterWhatsAppTelegram

കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളെ ആശങ്കയിലാക്കി പുതിയ ചുഴലിക്കാറ്റും. ന്യൂനമർദ്ദവും ചക്രവാതച്ചുഴികളും വിതച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറും മുൻപാണ് ജവാദിന്റെ വരവ്. വെള്ളിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ജാവാദ് രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് പറയുന്നതെങ്കിലും വരും ദിവസങ്ങളിലെ കാലാവസ്ഥാ നിരീക്ഷണത്തിൽ മാത്രമേ ഇത് ഉറപ്പിക്കാനാകൂ.

ആൻഡമാൻ കടലിൽ വരും മണിക്കൂറുകളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് ജവാദ് ചുഴലിക്കാറ്റിന് കാരണമാകുന്നത്. ആൻഡമാനിൽ നിന്നുള്ള സഞ്ചാരത്തിനിടെ ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദം മദ്ധ്യ ബംഗാൾ ഉൾക്കടലിൽ എത്തി ജവാദ് ചുഴലിക്കാറ്റായി മാറും. വെള്ളിയാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ജവാദ് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

പുതിയ ചുഴലിക്കാറ്റിന് സൗദി അറേബ്യയാണ് ജവാദ് എന്ന പേരു നൽകിയിരിക്കുന്നത്.കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആയി മാറുകയാണെങ്കിൽ നൽകേണ്ടിയിരുന്ന പേരായിരുന്നു ജാവേദ്. എന്നാൽ ന്യൂനമർദ്ദം ദുർബലമായതിനാൽ ചുഴലിക്കാറ്റ് രൂപം കൊണ്ടില്ല. ജവാദ് രൂപം കൊള്ളുന്നതോടെ ഈ വർഷം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപം കൊണ്ട അഞ്ചാമത്തെ ചുഴലിക്കാറ്റായി ഇത് മാറും.

ടൗട്ടേ, ഷഹീൻ, ഗുലാബ്, യാസ് എന്നീ ചുഴലിക്കാറ്റായിരുന്നു ഈ വർഷം രൂപം കൊണ്ടവ. ഇതിൽ ടൗട്ടേ, ഷഹീൻ എന്നീ ചുഴലിക്കാറ്റുകൾ അറബിക്കടലിലും, ഗുലാബ്, യാസ് എന്നീ ചുഴലിക്കാറ്റുകൾ ബംഗാൾ ഉൾക്കടലിലുമാണ് രൂപം കൊണ്ടത്. ടൗട്ടേയാണ് ഈ വർഷം രൂപം കൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ്. ഈ വർഷം മെയിൽ രൂപം കൊണ്ട ടൗട്ടേ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് കാരണമായിരുന്നു. രൂക്ഷമായ കടലാക്രമണം ആയിരുന്നു ടൗട്ടേയുടെ ഫലമായി സംസ്ഥാനത്ത് ഉണ്ടായത്.

ഇതിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം അറബിക്കടലിലായിരുന്നു യാസ് ചുഴലിക്കാറ്റിന്റെ പിറവി. കേരളത്തിൽ ശക്തമായ മഴയ്‌ക്ക് യാസ് ചുഴലിക്കാറ്റ് കാരണമായെങ്കിലും കനത്ത നാശം ഉണ്ടാക്കിയത് ബംഗാളിലും ഒഡീഷയിലുമായിരുന്നു.

ഈ വർഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റായ ഗുലാബിന്റെ വരവ് ഈ വർഷം സെപ്തംബറിൽ ആയിരുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ ലഭിച്ചു. എന്നാൽ സംസ്ഥാനത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ നീങ്ങിയ ഗുലാബ് ഒഡീഷയെ സാരമായി ബാധിച്ചു. നാലാമത്തെ ചുഴലിക്കാറ്റായി ഷഹീൻ ഒക്ടോബറിലാണ് രൂപം കൊണ്ടത്. ഒമാനിൽ നിരവധി പേരുടെ മരണത്തിന് കാരണമായ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്.

ഈ വർഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റായ ജവാദ് കേരളത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കടന്നുപോകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ കേരളത്തിന്റെ കാലാവസ്ഥയിൽ അടുത്തിടെ വന്നിട്ടുള്ള മാറ്റം ജനങ്ങൾക്ക് ആശ്വസിക്കാൻ വകനൽകുന്നതല്ല.

ജൂൺ മുതൽ സംസ്ഥാനത്ത് ഇടവേളയില്ലാതെ മഴ തുടരുകയാണ്. അടിക്കടിയുണ്ടാകുന്ന ചക്രവാത ചുഴികളും, ന്യൂമർദ്ദവുമായി കേരളത്തിലെ തുടർച്ചയായ മഴയ്‌ക്ക് കാരണമാകുന്നത്. ഇത് കേരളത്തിലെ ആശങ്കജനകമാക്കിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തിയതിനെ തുടർന്ന് ഭൂരിഭാഗം അണക്കെട്ടുകളും തുറന്നിട്ടുണ്ട്. നദികളും, പുഴകളും കരകവിഞ്ഞ് ഒഴുകുന്നുമുണ്ട്. ഇതിനിടെവരുന്ന ചുഴലിക്കാറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കേരള ജനത.

Tags: cyclone
ShareTweetSendShare

More News from this section

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

Latest News

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies