ഇസ്ലാമാബാദ് : കറാച്ചു മൃഗശാലയിലെ ആനകളുടെ കൊമ്പുകൾ ബോധപൂർവ്വം മുറിച്ചു മാറ്റുന്നതായി ആരോപണം . ആനകൾക്ക് ഗുരുതരമായ ദന്ത പ്രശ്നങ്ങളുണ്ടെന്ന് കാട്ടിയാണ് കൊമ്പുകൾ മുറിച്ചു മാറ്റിയത് .
വിദേശമൃഗഡോക്ടർമാരാണ് പാകിസ്താനിലെത്തി ആനകളുടെ കൊമ്പുകൾ മുറിച്ചു മാറ്റുന്നത് . നഗരത്തിലെ മൃഗശാലയിൽ നാല് ആനകളും കറാച്ചി മൃഗശാലയിൽ രണ്ട് ആനകളും സഫാരി പാർക്കിൽ രണ്ട് ആനകളുമുണ്ട് . ഇവയുടെ കൊമ്പുകളെല്ലാം മുറിച്ചു മാറ്റിയ നിലയിലാണ് .
പാകിസ്താൻ ആനിമൽ വെൽഫെയർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, 2019 മുതൽ മൃഗശാലയിലെ ആനകളുടെ ചിത്രങ്ങൾ കാണിക്കുന്നത് കൊമ്പുകൾക്ക് കേടുകളൊന്നും ഇല്ലായെന്നാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും ഈ ആനകളുടെ കൊമ്പുകൾക്ക് രോഗമുണ്ടെന്ന് വരുത്തി തീർത്തു .
മൃഗശാല മാനേജ്മെന്റാകട്ടെ ഈ കാര്യങ്ങളൊന്നും അതിക്ക് അറിയില്ലെന്നാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത് . “എനിക്ക് നിയമനം ലഭിച്ചുവെന്നേയുള്ളൂ . എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ” ഡയറക്ടർ മൻസൂർ ഖാസി പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി മൃഗശാലയുടെ നടത്തിപ്പിലും ഭരണത്തിലും അദ്ദേഹം പങ്കാളിയാണെന്നതാണ് ശ്രദ്ധേയം.
ലോകത്തിൽ ഏറ്റവും കൂടുതൽ ആനക്കൊമ്പ് വ്യാപാരം നടക്കുന്നത് ചൈനയിലാണ്–ആകെ വ്യാപാരത്തിന്റെ 70 ശതമാനവും. 2017ൽ ചൈന ആനക്കൊമ്പിന്റെ വ്യാപാരം നിർത്തലാക്കി. ചൈനയുടെ ചരിത്രപരമായ തീരുമാനം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 34 സംസ്കരണ ശാലകളും 150 വ്യാപാര കേന്ദ്രങ്ങളുമാണ് ചൈനയിൽ അടച്ചു പൂട്ടിയത്. ആനക്കൊമ്പിനായി ഓരോ വർഷവും നൂറുകണക്കിന് ആനകളെയാണ് ദക്ഷിണാഫ്രിക്കയിൽ കൊല്ലുന്നത്. ഇതിന്റെയെല്ലാം കൊമ്പുകൾ എത്തുന്നത് ചൈനയിലും. കിലോഗ്രാമിന് 1100 ഡോളർവരെ വിലയുണ്ട്. 2007 മുതൽ 2014 വരെ ആനകളുടെ എണ്ണത്തിൽ 30% കുറവാണ് ഉണ്ടായത്.
Comments