മലപ്പുറം : വഴിക്കടവിൽ ഒളിഞ്ഞിരുന്ന് കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന ആൾ അറസ്റ്റിൽ. മാമങ്കര സ്വദേശി സെയ്ഫുദ്ദീൻ (27) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വഴിക്കടവ് പോലീസിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു അറസ്റ്റ്.
സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ എത്തിയായിരുന്നു ഇയാൾ കുളിമുറി ദൃശ്യങ്ങൾ പകർത്തിയിരുന്നത്. പുരുഷന്മാരില്ലാത്ത വീടുകൾ കണ്ടുവെച്ച് ആരും കാണാതെ എത്തി ഒളിഞ്ഞിരുന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയാണ് ഇയാളുടെ രീതി. കുളക്കടവിലും മറ്റുമെത്തി സ്ത്രീകൾ കുളിക്കുന്നത് ഇയാൾ ഒളിഞ്ഞു നോക്കുക പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചു. വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments