പാലക്കാട്: അട്ടപ്പാടിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. മേഖലയില്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേര് ഹൈറിസ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 191 ഗര്‍ഭിണികളാണ് ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അരിവാള്‍ രോഗികളായ 17 ഗര്‍ഭിണികളുണ്ട്. തൂക്കക്കുറവുള്ളവര്‍ 90 പേരുണ്ട്. 115 പേരില്‍ ഹീമോഗ്ലോബിന്‍ കുറവാണെന്നും പരിശോധനയില്‍ കണ്ടെത്തി.
ആരോഗ്യവകുപ്പിന്റെ നിരീക്ഷണങ്ങള്‍ അട്ടപ്പാടിയില്‍ നവജാതശിശു മരണം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണമായാണചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരാണ് അട്ടപ്പാടിയില്‍ ഗര്‍ഭിണികളായിട്ടുള്ളത്. ഇവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.
കഴിഞ്ഞ ആഴ്ച ഒരു അമ്മയും കുഞ്ഞും പ്രസവത്തോടെ മരിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ കണ്ടെത്തി കൃത്യമായ ചികിത്സയും പോഷകഭക്ഷണങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ആരോഗ്യവകുപ്പ് ഇത്തരത്തിലൊരു കണക്കെടുപ്പ് നടത്തിയത്. അതേസമയം അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ചും ആദിവാസി വിഭാ?ഗങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് വകമാറ്റിയതും അന്വേഷിക്കാന്‍ ബിജെപി സംഘം ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും
Comments