പാക് സൈന്യത്തിന്റെ വെടിവെപ്പിൽ മൂന്ന് കശ്മീരികൾ കൊല്ലപ്പെട്ടു; PoKയിൽ ആളിക്കത്തി പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് സൈന്യത്തിന്റെ വെടിവെപ്പിൽ മൂന്ന് കശ്മീരികൾ കൊല്ലപ്പെട്ടു; PoKയിൽ ആളിക്കത്തി പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 01:40 pm IST
Facebook
Twitter
WhatsAppTelegram

മുസാഫർബാദ്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങളും പാക് സൈന്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. ജനങ്ങളുടെ പ്രക്ഷോഭം അടിച്ചമർത്താൻ പാക് സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ വെടിവെപ്പിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. കണ്ണീർവാതകം പ്രയോ​ഗിച്ചും ലാത്തിവീശിയും പാകിസ്താനിലെ അർദ്ധസൈനിക വിഭാ​ഗമായ പാകിസ്താനി റേഞ്ചേഴ്സ് നടത്തിയ നരനായാട്ടിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഭക്ഷണത്തിനും ഇന്ധനത്തിനും മറ്റ് സാധനങ്ങൾ‌ക്കും വിലക്കയറ്റമുണ്ടായതിനിടെ പാക് ഭരണകൂടം കൊള്ളനികുതി കൂടി ചുമത്തിയതോടെയായിരുന്നു പ്രക്ഷോഭവുമായി പാക് അധീന കശ്മീരികൾ തെരുവിലിറങ്ങിയത്. പാകിസ്താനെതിരെ ആസാദി മുദ്രാവാക്യങ്ങളുമായി കടുത്ത പ്രക്ഷോഭം ഉയർത്തുകയാണ് ജനങ്ങൾ. സുരക്ഷാസേനയുടെ അടിച്ചമർത്തലിനെ നേരിടാൻ ​ഗത്യന്തരമില്ലാതെ ജനങ്ങൾ പ്രതികരിച്ച് തുടങ്ങി. സുരക്ഷാസേനയുടെ വാഹ​നങ്ങൾ പ്രക്ഷോഭകർ തകർത്തു.

വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെയും ​ഗോതമ്പ് പൊടിയുടെ വിലവർദ്ധനവിനെതിരെയും ഏകദേശം ഒരു വർഷം മുൻപ് മുതൽ പാക് അധീന കശ്മീരിലെ ജനങ്ങൾ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മെയ് 10 മുതലാണ് പ്രക്ഷോഭങ്ങൾ കൂടുതൽ വഷളായത്. നിലവിൽ പാക് അധീന കശ്മീരിലെ ജനജീവിതം താറുമാറായ അവസ്ഥയിലാണ്. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനരഹിതമാണ്. ബാങ്കുകൾ അടക്കമുള്ളവയുടെ സേനങ്ങളും നിലച്ചു. തലസ്ഥാനമായ മുസാഫർബാദിലാണ് സ്ഥിതി​ഗതികൾ ഏറ്റവും രൂക്ഷമായി തുടരുന്നത്. പാക് ഭരണകൂടത്തിൽ നിന്നും മോചനം വേണമെന്നും ഇന്ത്യയോടൊപ്പം ചേരണമെന്നുമാണ് ഭൂരിഭാഗം കശ്മീരികളുടെയും ആവശ്യം.

Tags: PakistanPOKprotestspakistan occupied kashmir
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies