മുഖ്യമന്ത്രീ, എങ്ങനെയാണ് ഇത്രയും വലിയ പദ്ധതിക്കുള്ള തുക കണ്ടെത്തുക ; ഉദ്യോഗസ്ഥർ താങ്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് ; പിണറായിക്ക് കത്തയച്ച് ഇ ശ്രീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രീ, എങ്ങനെയാണ് ഇത്രയും വലിയ പദ്ധതിക്കുള്ള തുക കണ്ടെത്തുക ; ഉദ്യോഗസ്ഥർ താങ്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് ; പിണറായിക്ക് കത്തയച്ച് ഇ ശ്രീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 05:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം ; സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയല്ല, ഹൈസ്പീഡ് റെയിൽ പദ്ധതിയാണ് കേരളത്തിന് ആവശ്യമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. കേരള സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് കാട്ടി ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ മുഖ്യമന്ത്രിക്കു കത്തയച്ചു

സിൽവർ ലൈൻ സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിലെ പൊരുത്തക്കേടുകളും അദ്ദേഹം കത്തിലൂടെ തുറന്ന് പറയുന്നുണ്ട് . സെമി ഹൈസ്പീഡ് റെയിൽവേയുടെ ചെലവ് 63,341 കോടി രൂപയാണെന്നും അതു കണ്ടെത്തേണ്ടതുണ്ടെന്നും സഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു . എന്നാൽ എങ്ങനെയാണ് ഈ തുക എസ്റ്റിമേറ്റഡ് തുകയായി കണക്കാക്കാകുന്നത് എന്നും , എങ്ങനെയാണ് ഇത്രയും വലിയ പദ്ധതിക്കായുള്ള തുക ഈ ഘട്ടത്തിൽ കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

സിൽവർ ലൈൻ പദ്ധതി ഉദ്യോഗസ്ഥർ പറയുന്നതു പോലെ അഞ്ചുവർഷം കൊണ്ടു തീരുന്ന പദ്ധതിയല്ല. ഇത്തരം വലിയ പദ്ധതി പൂർത്തിയാക്കുന്നതു വരെയുള്ള ചെലവിന്റെ അടിസ്ഥാനത്തിൽ വേണം പദ്ധതിച്ചെലവിനെ വിലയിരുത്താൻ. ചുരുങ്ങിയത് പത്തോ പന്ത്രണ്ടോ വർഷം വേണ്ടിവരും ഈ പദ്ധതി പൂർത്തിയാകാൻ. അഞ്ചുവർഷം എന്നൊക്കെ പറയുന്നത് ഉദ്യോഗസ്ഥരുടെ വെറും സ്വപ്നം മാത്രമാണ്. ഈ വർഷത്തിനിടെ പദ്ധതിയുടെ എസ്റ്റിമേറ്റിനേക്കാൾ 65 മുതൽ 75 ശതമാനം വരെ തുക ഉയരും.ഇതൊന്നും ശരിക്കും പഠനം നടത്താതെ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതായാണു തോന്നുന്നത്.

ഈ പദ്ധതിയിൽ ചില അനുബന്ധപ്രവൃത്തികളുടെ ചെലവും പരാമർശിച്ചിട്ടില്ല.ചതുപ്പുകളിൽ നിർമാണം നടത്തുമ്പോൾ കാര്യമായ ബലപ്പെടുത്തൽ അത്യാവശ്യമാണ്. അതിന്റെ ചെലവ് സാധാരണയിടങ്ങളിലേക്കാൾ കൂടുതലാവും. അതുസംബന്ധിച്ചും വ്യക്തതയില്ല

2025ൽ പദ്ധതി പൂർത്തിയാകുമെന്നാണു കേരള സർക്കാർ പറയുന്നത്. ഇതു പ്രാവർത്തികമല്ല . ഇത്തരം പദ്ധതികൾ പത്തോ പന്ത്രണ്ടോ വർഷം കൊണ്ടേ തീരൂ. പ്രത്യേകിച്ച് കേരളത്തിലെ സാഹചര്യത്തിൽ. കേന്ദ്ര അനുമതി ലഭിക്കാൻ ഇനിയും ഏകദേശം രണ്ടുവർഷമെങ്കിലും വേണ്ടിവരും . ഫലപ്രദമായ രീതിയിൽ കാര്യങ്ങൾ ചെയ്യാതെ സ്വന്തം നിലയിൽ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോയാൽ വായ്പ പോലും ലഭിക്കാൻ സാധ്യത കുറവാണെന്ന കാര്യം മറക്കരുതെന്നും ഇ ശ്രീധരൻ കത്തിൽ പറയുന്നു .

Tags: e.sreedharanE SREEDHARAN AGAINST K-RAIL
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies